
ശബരിമല: ശബരിമലയില്‍ എസ്പി യതീഷ് ചന്ദ്രയുടെ നടപടികള്‍ക്ക് എതിരെ വളരെ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിന് ശബരിമലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ പിഴച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് സന്നിധാനത്ത് യതീഷ് ചന്ദ്രക്ക് ലഭിച്ച സ്വീകരണത്തില്‍ നിന്നും വ്യക്തമാണ്. എസ്പി ഹരിവരാസനം തൊഴാന്‍ എത്തിയപ്പോഴായിരുന്നു സമാനതകളില്ലാത്ത സ്വീകരണം തേടിയെത്തിയ്.
രാത്രി നട അടയ്ക്കുന്നതിന് മുമ്പായി ഹരിവരാസനം തൊഴാന്‍ സന്നിധാനത്തെത്തിയ യതീഷ് ചന്ദ്രയെ കാണാനും സെല്‍ഫിയെടുക്കാനും ഭക്തര്‍ തള്ളിക്കയറി. സന്നിധാനത്ത് എത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അദ്ദേഹത്തിന് ഒപ്പം നിന്ന് സെല്‍ഫി എടുത്തു. കേരള ചരിത്രത്തില്‍ ആദ്യമാണ് ഒരേ സമയം പൊതു സമൂഹത്തിന്റെയും സേനയുടെയും പ്രശംസ ഇത്ര വേഗം ഒരു ഐ.പി.എസുകാരന് പിടിച്ചു പറ്റുന്നതെന്നാണ് ദൃശ്യങ്ങള്‍ കണ്ട പലരുടെയും അഭിപ്രായം.
നിലക്കലില്‍ യാതൊരു ഭയവുമില്ലാതെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ ഉത്തരം മുട്ടിച്ചതും ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്ക് സന്നിധാനത്ത് പോയി അന്ന് തന്നെ തിരിച്ചിറങ്ങണമെന്ന നിര്‍ദേശം നല്കി അത് അനുസരിപ്പിച്ചതും ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതിനും യതീഷ് ചന്ദ്രയ്ക്ക് പല ഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു, എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന സ്വീകരണമാണ് അദ്ദേഹത്തിന് ശബരിമലയില്‍ ലഭിച്ചത്.






