ഒരു നുള്ള് പൊന്നിന് വേണ്ടി കുടുംബത്തെ നോക്കാതെ ഗുസ്തി കളിച്ചു നടക്കാന്‍ നിനക്കെങ്ങനെ തോന്നുന്നെടി? 'കുലസ്ത്രീകളെ' വധിച്ച് ട്രോളര്‍മാര്‍
ഒരു നുള്ള് പൊന്നിന് വേണ്ടി കുടുംബത്തെ നോക്കാതെ ഗുസ്തി കളിച്ചു നടക്കാന്‍ നിനക്കെങ്ങനെ തോന്നുന്നെടി? 'കുലസ്ത്രീകളെ' വധിച്ച് ട്രോളര്‍മാര്‍
Authored by Web Desk | Last updated: 25 Nov 2018, 3:34 PM | 1 min read
ഒരു നുള്ള് പൊന്നിനുവേണ്ടി ഭര്‍ത്താവിനേയും കുട്ടികളേയും നോക്കാതെ കുട്ടിയുടുപ്പുമിട്ട് ഗുസ്തി കളിച്ച് നടക്കാന്‍ നിനക്കെങ്ങനെ തോന്നുന്നെടി?? ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതിയ മേരി കോമിന്റെ വാര്‍ത്ത വന്നതിനു പിന്നാലെ ശബരിമല വിഷയത്തില്‍ നാമജപവുമായി നടക്കുന്ന 'കുലസ്ത്രീ'കളെ രേടാളുകളിലൂടെയാണ് വധിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
ശബരിമല സ്ത്രീപ്രവേശനവും നാമജപഘോഷയാത്രയും കുലസ്ത്രീ പ്രയോഗവുമാണ് ട്രോളുകളില്‍ നിറയുന്നത്. മേരി കോമിന്റെ വാര്‍ത്ത കാണുന്ന മകളോട് പോയി നാമം ജപിക്കാന്‍ അമ്മ അലറുന്നതും, നീ അടുക്കളയില്‍ കയറി ബാക്കി പണി തീര്‍ക്കാന്‍ നോക്ക്, നാമജപത്തിന് പോകനുള്ളതാ... എന്ന് പറയുന്ന അമ്മയും ആക്ഷേപഹാസ്യത്തില്‍ പരിഹാസമുയരുകയാണ്.
ലോകചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ്ണം നേടുന്ന വനിതാ താരം എന്ന റെക്കോറഡും ഏറ്റവും കൂടുതല്‍ മെഡുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡുമാണ് മേരി കോം തിരുത്തിയത്. ഉക്രൈന് താരം ഹന്ന ഒക്കോട്ടയെയാണ് മേരി കോം തോല്‍പ്പിച്ചത്.