
രണ്ടരക്കൊല്ലം കൂടെ നിന്നിട്ടും എന്‍ഡിഎ പരിഗണിച്ചില്ല; സി.കെ ജാനു ഇടത്തോട്ട്
കോഴിക്കോട്: സികെ ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ര്ടീയ സഭ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക്. രണ്ടര വര്‍ഷം എന്‍ഡിഎക്ക് ഒപ്പം എന്‍ഡിഎക്ക് ഒപ്പം പ്രവര്‍ത്തിച്ചിട്ടും ജനാധിപത്യ രാഷ്ര്ടീയ സഭയെ അവര്‍ ഒരു വിധത്തിലും പരിഗണിച്ചില്ലെന്നും യുഡിഎഫുമായി ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനമെന്നും സികെ ജാനു വ്യക്തമാക്കി.
ഇന്ത്യയില്‍ വധശിക്ഷ തുടരാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് തുടരാമെന്ന് സുപ്രീംകോടതി. മൂന്നംഗബെഞ്ചില്‍ ജസ്റ്റിസ് കുര്യന് ജോസഫിന്റെ വിയോജിപ്പോടെ ഭൂരിപക്ഷ വിധിയായി ആണ് വധശിക്ഷ തുടരാമെന്ന സുപ്രീംകോടതി വിധി വന്നിരിക്കുന്നത്.
ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവര്‍ വധശിക്ഷയെ അനുകൂലിച്ചു. വധശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്നുതന്നെ ഒഴിവാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ സമയമായി എന്നായിരുന്നു ജസ്റ്റിസ് കുര്യന് ജോസഫിന്റെ വിധിന്യായം. വധശിക്ഷയ്ക്ക് സമൂഹത്തിലെ കുറ്റകൃത്യങ്ങളെ കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് 262-ാം ലോ കമ്മിഷന് വിധി ന്യായം ഉദ്ധരിച്ച് ജസ്റ്റിസ് കുര്യന് ജോസഫ് ചൂണ്ടിക്കാട്ടി.
പിറവം പള്ളിക്കേസ്: വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം
കൊച്ചി: പിറവം പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ഈ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പിറവം പള്ളിക്കേസില്‍ സുപ്രീംകോടതിയില്‍ അനുകൂല വിധി ഉണ്ടായെങ്കിലും നടപ്പാക്കി കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്.
സുരേന്ദ്രനെതിരെ വീണ്ടും കേസ്; തൃപ്തി ദേശായിയെ തടഞ്ഞ കേസിലും പ്രതിചേര്‍ത്തു
കൊച്ചി : ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ വീണ്ടും കേസ്. ശബരിമല അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയവേയാണ് സുരേന്ദ്രനെതിരെ ഒരു കേസുകൂടി എത്തിയിരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് സംഘം ചേര്‍ന്നുവെന്ന കേസിലാണ് സുരേന്ദ്രനെ ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ശബരിമല ദര്‍ശനത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തടഞ്ഞ് നാമജപപ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല: തട്ടിക്കൊണ്ടു പോയെന്ന് പരാതി
ഹൈദരാബാദ്: ഡിസംബര്‍ ഏഴിന് നടക്കുന്ന തെലങ്കാനയിലെ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും ട്രാന്സ്ജന്ഡര് ആക്ടിവിസ്റ്റുമായ ചന്ദ്രമുഖി മുവ്വാലയെ കാണാതായതായി പരാതി. രാജ്യത്തെ ആദ്യ ട്രാന്സ്ജന്ഡര് സ്ഥാനാര്‍ത്ഥിയാണ് 32കാരിയായ ചന്ദ്രമുഖി.