
തിരുവനന്തപുരം: കവിതാ മോഷണ വിവാദത്തില്‍ ദീപാ നിശാന്തില് നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപിക സംഘടനയായ എകെപിസിടിഎ. അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സംഘടന സംസ്ഥാന ഭാരവാഹികള്‍ വ്യക്തമാക്കി.
അധ്യാപിക സംഘടനയായ എകെപിസിടിഎ മാസികയിലാണ് ദീപാ നിശാന്തിന്റെ കവിത പ്രസിദ്ധീകരിച്ചത്. പിന്നാലെ യുവകവി എസ് കലേഷ് കവിത തന്റേതാണെന്നും ദീപാ നിശാന്ത് കവിത വികലമാക്കി പ്രസിദ്ധികരിച്ചുവെന്നും ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ദീപാ നിശാന്തും കവിത പകര്‍ത്തി നല്കിയ ശ്രീ ചിത്രനും പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.






