
തിരുവനന്തപുരം: കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിനു പിന്നാലെ കേരള ട്രാഫിക് പോലീസിന്റെ പേജും വൈറലാകുകയാണ്. റോഡ് നിയമങ്ങളും സുരക്ഷിതത്വവും മുന്‍നിര്‍ത്തി ട്രോളുകളിലുടെ ജനങ്ങള്‍ക്ക് അവബോധം നല്‍കുകയാണ് ട്രാഫിക് പോലീസും ലക്ഷ്യമിടുന്നത്.
ഹെല്‍മറ്റ് ധരിക്കാതെ ചുറ്റിക്കറങ്ങുന്ന ഫ്രീക്കന്മാരെ ലക്ഷ്യമിട്ടാണ് കേരള 2്രാഫിക് പോലീസിന്റെ ട്രോള്‍. കഴിഞ്ഞ ദിവസം ഹെല്‍മറ്റിനെക്കുറിച്ച് പോലീസ് പങ്കുവെച്ച ട്രോള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. പ്രണയാഭ്യര്‍ത്ഥന നടത്തുന്ന യുവാവും പെണ്‍കുട്ടിയുമാണ് ട്രോളിലെ കഥാപാത്രങ്ങള്‍. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലിരിക്കുന്ന യുവാവിനോട് ആദ്യം അതിലൊരു തീരുമാനമാക്കിയിട്ട് മോന് വാ എന്നു പെണ്‍കുട്ടി പറയുന്നതാണ് ട്രോള്‍. ഇപ്പോഴത്തെ പിള്ളേരെല്ലാം പ്രാക്ടിക്കലാണെന്നും ഇരുചക്ര വാഹന യാത്രയില്‍ ഹെല്‍മെറ്റ് ശീലമാക്കണമെന്നും ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റിന് കമന്റും ഷെയറുകളുമായി നിരവധിയാളുകളാണ് എത്തുന്നത്.






