
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ആദ്യദിനം കളി തുടങ്ങിയപ്പോള്‍ ഇന്ത്യ 27 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്തു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കെ.എല്‍.രാഹുല്‍ (2), മുരളീ വിജയ് (11), വിരാട് കോഹ്ലി (3), അജിങ്ക്യ രഹാനെ (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്.
കെ എല്‍ രാഹുലിന് പുറത്താക്കി ഹസല്‍വുഡാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ട് പിന്നാലെ മുരളി വിജയിയെ സ്റ്റാര്‍ക്ക് മടക്കി. കോഹ്ലിയെ കുമ്മിന്‍സും രഹാനയെ ഹസല്‍വുഡും പുറത്താക്കി. പുജാരയും രോഹിത് ശര്‍മയുമാണ് ഇപ്പോള്‍ ക്രീസില്‍.




