ലണ്ടന്‍/മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവ്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. വെസ്റ്റ്മിനിസ്റ്റര്‍ ചീഫ് മജിസ്ട്രേറ്റ് ജഡ്ജ് എമ്മ ആര്‍ബട്ട്നോട്ട് ആണ് വിധി പ്രസ്താവിച്ചത്. മല്യയുടെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. വിധി പ്രസ്താവം കേള്‍ക്കാന്‍ വിജയ് മല്യ കോടതിയില്‍ എത്തിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്കാന് രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
€െയര് മൊന്റേഗോമറി, മാര്‍ക്ക് സമ്മേഴ്സ് എന്നീ അഭിഭാഷകരാണ് വിജയ് മല്യയ്ക്ക് വേണ്ടി ബ്രിട്ടീഷ് കോടതിയില്‍ ഹാജരായത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളിലേക്ക് കടന്നതിനെ തുടര്‍ന്ന് 2016 മാര്‍ച്ചിലാണ് വിജയ് മല്യ രാജ്യം വിട്ടത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി നടപടികള്‍ തുടങ്ങിയത്. അതിനിടെ വായ്പയുടെ മുതല്‍ തുക തിരിച്ചടയ്ക്കാമെന്ന് മല്യ അറിയിച്ചുവെങ്കിലും ബാങ്കുകള്‍ നിരസിച്ചു.
താന്‍ എടുത്ത പണം 100 ശതമാനവും തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും പലിശ ഒഴിവാക്കണമെന്നുമായിരുന്നു മല്യയുടെ ആവശ്യം. എന്നാല്‍ ഇപ്രകാരം പണം സ്വീകരിച്ചാല്‍ 3000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ബാങ്കുകള്‍ അറിയിച്ചു. പണം തിരിച്ചടയ്ക്കുന്നതിനെ നാടുകടത്തലുമായി ബന്ധിപ്പിക്കേണ്ടതില്ല. വിധി എന്തായാലും തന്റെ അഭിഭാഷകര്‍ അത് പരിശോധിക്കുമെന്നും മല്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് മല്യയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം തുടങ്ങിയത്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന കേസിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മല്യ ലണ്ടനില്‍ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
അതിനിടെ, മല്യയെ വിട്ടുകിട്ടാനുള്ള കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് തന്നെ മദ്യരാജാവിനെ പാര്‍പ്പിക്കാന്‍ ആര്‍തര്‍ റോഡ് ജയില്‍ ഒരുങ്ങിക്കഴിഞ്ഞു. ജയിലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ജയിലിനുള്ളിലെ അതീവ സുരക്ഷയുള്ള ഇരുനില മന്ദിരത്തിലായിരിക്കും മല്യയെ പാര്‍പ്പിക്കുക. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി മുഹമ്മദ് അജ്മല്‍ കസബിനെ പാര്‍പ്പിച്ച കെട്ടിടമാണിത്. വൈദ്യസഹായം ഉറപ്പാക്കാന്‍ ജയിലില്‍ മെഡിക്കല്‍ സംഘവുമുണ്ടാകും.
മറ്റ് സെല്ലുകളുമായി വേര്‍തിരിക്കുന്ന അതീവ സുരക്ഷയുള്ള ബാരക്കുകളും സ്ഥാപിക്കും. സിസിടിവിയുടേയും സുരക്ഷാ സേനയുടെയും നിരീക്ഷണത്തിലായിരിക്കും സെല്‍. മല്യയെ പാര്‍പ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും ആര്‍തര്‍ റോഡ് ജയിലിനുണ്ടെന്ന് കേന്ദ്ര ആ്വഭയന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.






