
പനാജി: ബോളിവുഡ് താരം സറീന് ഖാന്റെ കാറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. ഗോവയിലെ മപുസ സ്വദേശിയായ നിതേഷ് എന്ന 31കാരനാണ് മരിച്ചത്. പടിഞ്ഞാറന്‍ ഗോവയിലെ ബീച്ചിന് സമീപമുള്ള അഞ്ജുന ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം.
അപകടത്തില്‍ പെട്ട നിതേഷിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടി കാറില്‍ ഉള്ളപ്പോള്‍ തന്നെയാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ അലി അബ്ബാസായിരുന്നു കാര്‍ ഓടിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് അഞ്ജുന പൊലീസ് വ്യക്തമാക്കി.
സല്മാന് ഖാന് നായകനായെത്തിയ വീര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സറീന് ഖാന്.






