
കോഴിക്കോട്: പിന്നോക്ക വിഭാഗ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ എഴുത്തുകാരന് സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍. 2018 ഫെബ്രുവരി 9ന് കാസര്‍ഗോഡ് നടത്തിയ പ്രസംഗത്തിലാണ് എച്ചിക്കാനം കേസിനാസ്പദമായ പരാമര്‍ശം നടത്തിയത്. കാസര്‍ഗോഡ് സ്വദേശിയായ ബാലകൃഷ്ണന്റെ പരാതിയിലാണ് അറസ്റ്റ്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് എച്ചിക്കാനം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യ ഹര്‍ജി അന്ന് തന്നെ മജിസ്ട്രേറ്റ് തീര്‍പ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പോലീസ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്തത്.






