
ന്യുഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലപാത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 'മരണാനന്തരം ശിക്ഷിക്കണമെന്ന്' ബി.ജെ.പി ഭരിക്കുന്ന ഹരിയാന മന്ത്രി അനില്‍ വിജ്. കലപാത്തില്‍ കൊല്ലപ്പെട്ട 3400 ഓളം സിഖുകാരുടെ കുടുംബത്തിന് നീതി കിട്ടാന്‍ രാജീവ് ഗാന്ധി ശിക്ഷിക്കപ്പെടണം. കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച വാര്‍ത്തയോടാണ് ഹരിയാന മന്ത്രിയുടെ പ്രതികരണം.
സിഖുകാര്‍ക്കെതിരെ അക്രമാസക്തരായ ജനക്കൂട്ടത്തെ ഇളക്കിവിട്ട് കലാപമുണ്ടാക്കിയ സജ്ജന്‍കുമാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിധി ഇരകളുടെ കുടുംബത്തിന് ചെറിയ ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ 'കൂട്ടക്കൊലയെ പിന്തുണച്ച' രാജീവ് ഗാന്ധിയെ കൂടി ശിക്ഷിക്കേണ്ടതാണെന്നും എങ്കിലെ നീതി നടപ്പാകൂവെന്നും അനില്‍ വിജ് ട്വീറ്റ് ചെയ്തു.
ഹരിയാന മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ അനില്‍ വിജ് ഇതാദ്യമായാല്ല വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. രാജീവ് ഗാന്ധിക്ക് നല്കിയ ഭാരത് രത്ന അടക്കമുള്ള പുരസ്കാരങ്ങള്‍ തിരിച്ചെടുക്കണമെന്നും അദ്ദേഹത്തിന്റെ പേരിലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പിന്‍വലിച്ച് പുനര്‍നാമകരണം ചെയ്യണമെന്നും അനില്‍ വിജ് പറഞ്ഞിരുന്നു.
ഇന്ദിര ഗാന്ധി രണ്ട് സിഖ് അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ സിഖുകാര്‍ക്കു നേര്‍ക്കുണ്ടായ കൂട്ടക്കൊലയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കുറ്റക്കാര്‍ മുഴുവന്‍ ശിക്ഷിക്കപ്പെടുന്നതുവരെ നീതി പൂര്‍ണ്ണമാകില്ലെന്നും ബി.ജെ.പി മന്ത്രി പറയുന്നു.
1984 के सिख दंगों के दोषियो में से एक और #कांग्रेस के #सज्जनकुमार को सजा मिल गई । सकून है परंतु यह पूरा इंसाफ नही है । 3400 सिखों के नरसंहार के लिए इक्का दुक्का लोग ही दोषी नही हो सकते । दोषी तो कांग्रेस पार्टी है । कांग्रेस की साम्प्रदायिक विचारधारा है ।
— ANIL VIJ MINISTER HARYANA (@anilvijminister) December 17, 2018






