
തൃശൂര്‍ ഗവണ്മെന്റ് ലോ കോളജിന്റെ ചരിത്രം മാറ്റി കുറിച്ചാണ് കെഎസ്യു സ്ഥാനാര്‍ഥി ജെസ്റ്റോ. ചെയര്മാന് സ്ഥാനത്തേക്കാണ് ജസ്റ്റോ തിരഞ്ഞെടുക്കപ്പെട്ടത്. വിജയത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയും ഇപ്പോള്‍ വൈറലാണ്.
'ഒരു മെക്സിക്കന്‍ അപാരത' എന്ന ചിത്രത്തിലെ മാസ് ഡയലോഗ് വേദിയില്‍ പറയുന്ന നടന് മനുവിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 'ചങ്കൂറ്റമുള്ള കെഎസ്ക്യുക്കാരുണ്ടെങ്കില് സ്റ്റേജിന് പിന്നിലേക്ക് വാടാ' എന്നാണ് വിദ്യാര്‍ഥികളുടെ അവശ്യപ്രകാരം മനു വേദിയില്‍ പറഞ്ഞത്. തൃശൂര്‍ ഗവണ്മെന്റ് ലോ കോളേജില്‍ എസ്എഫ്ഐ യൂണിയന് കീഴില്‍ നടത്തിയ പരിപാടിയിലായിരുന്നു ഈ സംഭവം. എന്നാല്‍ ഇപ്പോഴിതാ ജെസ്റ്റോ ആ വെല്ലുവിളി എറ്റെടുത്ത് വിജയിച്ചെത്തിയിരിക്കുകയാണെന്നാണ് സുഹൃത്തുക്കളുടെ അഭിപ്രായം.
അന്ന് സ്റ്റേജില്‍ കയറി മനുവിനെ ആലിംഗനം ചെയ്ത ജെസ്റ്റോ പോള്‍ ഇന്ന് കെഎസ്യു ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 54 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജെസ്റ്റോ പോളിന്റെ പോരാട്ടവിജയം. 640 വോട്ട് പോള്‍ ചെയ്തതില്‍ 321 വോട്ടാണ് ജെസ്റ്റോ നേടിയത്. തൃശൂര്‍ ഗവണ്മെന്റ് ലോ കോളേജില്‍ ആദ്യമായാണ് ചെയര്മാന് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കെഎസ്യു ജയിക്കുന്നത്.






