
കോട്ടയം: മലയ്ക്കു പോകാന്‍ പോലീസ് സുരക്ഷ തേടി ആദിവാസി നേതാവ് അമ്മിണി വീണ്ടും രംഗത്ത്. കോട്ടയം എസ്.പിയോടാണ് അമ്മിണി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ ശബരിമല ദര്‍ശനത്തിനെത്തിയ അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് എരുമേലിയില്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു. പമ്പയിലുണ്ടായ നാടകീയസംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു അമ്മിണിയുടെ പിന്മാറ്റം. പൊലീസ് സുരക്ഷയോടെ മറ്റൊരു ദിവസം ദര്‍ശനം നടത്തുമെന്ന് അമ്മിണി ഇന്നലെ വ്യക്തമാക്കിയിരുന്നു.
മനിതി സംഘത്തോടൊപ്പം ശബരിമലയില്‍ പോകാന്‍ കഴിഞ്ഞദിവസം കോട്ടയത്തെത്തിയ അമ്മിണി പൊലീസില്‍ നിന്നും സുരക്ഷയും ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പമ്പയില്‍ നിരാഹാരം നടത്തുമെന്നായിരുന്നു അമ്മിണിയുടെ പ്രഖ്യാപനം.
ഉച്ചയോടെ പൊന്‍കുന്നത്ത് നിന്നും നിലയ്ക്കലിലേക്ക് പൊലീസ് സുരക്ഷയോടെ തിരിച്ച അമ്മിണിയോട് പമ്പയിലെ സംഭവവികാസങ്ങള്‍ പൊലീസ് വിശദീകരിച്ചു. തുടര്‍ന്ന് എരുമേലി സ്റ്റേഷനിലെത്തിയ അമ്മിണി യാത്രയില്‍ നിന്നും തല്ക്കാലം പിന്മാറുന്നുവെന്ന് അറിയിക്കുകയായിരുന്നു.





