
പത്തനംതിട്ട : മലകയറാനെത്തിയ ബിന്ദു സിപിഎമ്മുകാരിയെന്ന് അമ്മ അമ്മിണി. പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ കണ്ടുമുട്ടിയ ആളെയാണ് കല്ല്യാണം കഴിഞ്ഞിരിക്കുന്നത്. ബിന്ദു ശബരിമലയില്‍ പോകരുത് എന്നതാണ് തന്റെ അഭിപ്രായമെന്നും അമ്മിണി പറഞ്ഞു.
ബിന്ദുവിന്റെ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവിലെ വീടിനു മുന്നില്‍ പ്രതിഷേധം തുടങ്ങും മുന്‍പേ ഭര്‍ത്താവും മകളും വീട്ടില്‍ നിന്നും മാറിയിരുന്നു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ്ഗയുടെ വീടിനു മുന്നിലും അരീക്കോട്ടെ സ്വന്തം വീടിന് മുന്നിലും നാമജപപ്രതിഷേധം നടന്നു.
സിവില്‍ സപ്ലൈസ് ജീവനക്കാരിയായ കനകദുര്‍ഗ തിരുവന്തപുരത്ത് യോഗമുണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. ചാനലുകളില്‍ വാര്‍ത്ത കണ്ടപ്പോഴാണ് സംഭവം അറിയുന്നതെന്നും ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണം എന്നാണ് അഭിപ്രായമെന്നും ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അമ്മയും ബന്ധുക്കളും പറഞ്ഞു.






