More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബുംമ്രയുടെ 'ആറാട്ടില്‍' ഓസീസ് 151 നു പുറത്ത്: മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 346 റണ്‍സ് ലീഡ്

Authored by Web Desk | Last updated: 28 Dec 2018, 1:59 PM | 2 min read

Print
ബുംമ്രയുടെ 'ആറാട്ടില്‍' ഓസീസ് 151 നു പുറത്ത്: മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 346 റണ്‍സ് ലീഡ്
മെല്‍ബണ്‍: ബോക്‌സിങ്ങ് ഡേ ടെസ്റ്റില്‍ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇറങ്ങിയ ഇന്ത്യയ്ക്ക് അടിതെറ്റിയെങ്കിലും ശക്തമായ നിലയില്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്. 79 പന്തില്‍ 28 റണ്‍സുമായി മായങ്ക് അഗര്‍വാളും, 12 പന്തില്‍ ആറു റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍.


ഹനുമ വിഹാരി(13), പൂജാര(0), വിരാട് കോഹ്‌ലി(0), രഹാനെ(1), രോഹിത് ശര്‍മ്മ(5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്. നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്.


നേരത്തെ ജസ്പ്രീത് ബുംമ്രയുടെ ആറു വിക്കറ്റ് പ്രകടനത്തില്‍ ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 151 റണ്‍സിന് പുറത്തായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 292 റണ്‍സിന്റെ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. മാര്‍ക്കസ് ഹാരിസ്(22), ഷോണ്‍ മാര്‍ഷ്(19), ട്രാവിസ് ഹെഡ്(20) ക്യാപ്റ്റന്‍ ടിം പെയ്ന്‍(22) നഥാന്‍ ലിയോണ്‍(0) ഹേസല്‍വുഡ്(0) എന്നിവരുടെ വിക്കറ്റാണ് ബുംമ്ര നേടിയത്. ആരോണ്‍ ഫിഞ്ച്(8) ഉസ്മാന്‍ ഖ്വാജ(21) മിച്ചല്‍ മാര്‍ഷ്(9) പാറ്റ് കമ്മിന്‍സ്(17) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ഇന്ത്യയ്ക്കായി ജഡേജ രണ്ടും ഇഷാന്ത്, ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


ചേതേശ്വര്‍ പൂജരയുടെ സെഞ്ച്വറിയുടേയും നായകന്‍ വിരാട് കോഹ്‌ലിയുടെയും ബാറ്റിംഗ് മികവ് രണ്ടാം ദിനം തുണയായപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോറിലെത്തിയിരുന്നു. രണ്ടാം ദിവസം ഇന്നിംഗ്‌സ് ഏഴു വിക്കറ്റിന് 443 ന് ഇന്ത്യ ഡികഌര്‍ ചെയ്തു. വാലറ്റത്ത് രോഹിത് ശര്‍മ്മയും അര്‍ദ്ധശതകം തികച്ചതിന് പിന്നാലെയാണ് ഇന്ത്യ ഓസീസിനെ ബാറ്റിംഗിന് വിട്ടത്.


നേരത്തേ ഓസീസ് പര്യടനത്തില്‍ രണ്ടാമത്തെയും കരിയറിലെ 17 ാമത്തെയും സെഞ്ച്വറി കുറിച്ച പൂജാര നായകന്‍ വിരാട് കോഹ്‌ലിയുമായി അടിച്ചു കൂട്ടിയ 170 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് രണ്ടാം ദിവസം തുണയായത്. 82 റണ്‍സ് എടുത്ത് കോഹ്‌ലി സ്റ്റാര്‍ക്കിന്റെ പന്തില്‍ ഫിഞ്ച് പിടിച്ച് മടങ്ങിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. പൂജാര 106 റണ്‍സ് എടുത്ത് കമ്മിന്‍സിന് കീഴടങ്ങി.


ബോക്‌സിംഗ് ഡേയില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരനായി മാറിയ പൂജാര ഈ പരമ്പരയിലെ രണ്ടാം സെഞ്ച്വറിയാണ് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും തന്റെ പേരില്‍ കുറിച്ചത്. ഇരുവരും മടങ്ങിയ ശേഷം രഹാനേ (34)യെയും പന്തി(39) നെയും സാക്ഷി നിര്‍ത്തി രോഹിത് ശര്‍മ്മയും അര്‍ദ്ധശതകം പൂര്‍ത്തിയാക്കി. രഹാനേയെ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോള്‍ പന്തിനെ സ്റ്റാര്‍ക്ക് ഖ്വാജയുടെ കയ്യില്‍ എത്തിച്ചു. 63 റണ്‍സ് എടുത്ത രോഹിതും നാലു റണ്‍സുമായി ജഡേജയും നില്‍ക്കുമ്പോഴാണ് ഇന്ത്യ ഇന്നിംഗ്‌സ് ഡികഌര്‍ ചെയ്തത്. നേരത്തേ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ ഓപ്പണര്‍ വിഹാരിയെ നഷ്ടമായിരുന്നു. എട്ട് റണ്‍സ് എടുത്ത വിഹാരി ഫിഞ്ചിന്റെ കയ്യിലെത്തി. 76 റണ്‍സ് എടുത്ത മായങ്ക് അഗര്‍വാളിനെയും മടക്കിയത് കമ്മിന്‍സ് ആയിരുന്നു. ടിം പെയ്ന്‍ ആയിരുന്നു പിടികൂടിയത്. ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയിട്ടുള്ള ഓസീസിന് ആറ് ഓവര്‍ കഴിയുമ്പോള്‍ എട്ടു റണ്‍സ് എടുത്ത നിലയിലാണ്



Tags

  • melbourne test
  • jasprit bumrah

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

അവിശ്വാസം സ്വാഗതം ചെയ്ത് മേയർ വി.വി രാജേഷ്; അടിച്ചുപിരിഞ്ഞ് പ്രതിപക്ഷം

അവിശ്വാസം സ്വാഗതം ചെയ്ത് മേയർ വി.വി രാജേഷ്; അടിച്ചുപിരിഞ്ഞ് പ്രതിപക്ഷം

പ്രിയദർശിനി സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; കൂടുതൽ സർവീസുകൾ നിർത്തലാക്കുന്നു

പ്രിയദർശിനി സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; കൂടുതൽ സർവീസുകൾ നിർത്തലാക്കുന്നു

മനുഷ്യർക്ക് പറ്റുമോ ഇത്?; കെ‌എസ്‌ആർടിസി ഡ്രൈവറുടെ ധൈര്യം രക്ഷിച്ചത് കർണാടക ബസ് ഡ്രൈവറെ

മനുഷ്യർക്ക് പറ്റുമോ ഇത്?; കെ‌എസ്‌ആർടിസി ഡ്രൈവറുടെ ധൈര്യം രക്ഷിച്ചത് കർണാടക ബസ് ഡ്രൈവറെ

ജോർദാനെതിരെ അർജന്റീനയ്ക്ക് തകർപ്പൻ ജയം; വീണ്ടും വലകുലുക്കി ലയണൽ മെസി

ജോർദാനെതിരെ അർജന്റീനയ്ക്ക് തകർപ്പൻ ജയം; വീണ്ടും വലകുലുക്കി ലയണൽ മെസി

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനം

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനം