
പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപം കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. അരൂക്കുറ്റി വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന്റെ മുൻവശത്തെ വലതുഭാഗത്തെ ടയറാണ് പൊട്ടിയതിനെത്തുടർന്ന് ഊരിത്തെറിച്ചത്.
അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബസ്സിൽനിന്ന് വേർപെട്ട ടയർ ശരീരത്തിലിടിച്ചാണ് റോഡിലൂടെ നടന്നുപോയ ഒരാൾക്ക് പരിക്കേറ്റത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.






