തിരുവനന്തപുരം: ഐ.ജി മനോജ് ഏബ്രഹാമിന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്കി. റേഞ്ച് ഐ.ജി, കേരള പോലീസിന്റെ സൈബര്‍ ഡോമിലെ നോഡല്‍ ഓഫീസര്‍, ട്രാഫിക് റോഡ് സുരക്ഷാ ഓഫീസര്‍ പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥനാണ് മനോജ് ഏബ്രഹാം.
1994ലെ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് മനോജ് ഏബ്രഹാം. പിന്നീട് അടൂര്‍, കാസര്‍ഗോഡ് സബ് ഡിവിഷനുകളില്‍ അസിസ്റ്റന്റ് എസ്.പിയായിരുന്നു. തുടര്‍ന്ന് പ്രമോഷന് നേടി പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് നാല് വര്‍ഷത്തേക്ക് കണ്ണൂരിലേക്ക് മാറ്റി.
തുടര്‍ന്ന് പോലീസ് ആസ്ഥാനത്തെ അസിസ്റ്റന്റ് ഐജിയായി നിയമിതനായി. തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളില്‍ ഏഴ് വര്‍ഷത്തോളം പോലീസ് കമ്മീഷണറായും പ്രവര്‍ത്തിച്ചു.






