തിരുവനന്തപുരം: വനിതാമതിലെന്ന പരിപാടിയുടെ സാഹചര്യം ശബരിമല സംബന്ധിച്ച സുപ്രീം കോടതിവിധി തന്നെയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തോടെ വനിതാമതിലിനു മുന്നിട്ടിറങ്ങിയ സമുദായ സംഘടനകളില്‍ ആശയക്കുഴപ്പം. നവോത്ഥാനം മുന്‍നിര്‍ത്തിയാണു വനിതാ മതിലെന്ന വിശദീകരണം തിരുത്തപ്പെട്ടതോടെ, മതില് ശബരിമലയ്ക്കും അയ്യപ്പനും ഹിന്ദു സമൂഹത്തിനും എതിരാണെന്ന ആരോപണത്തിനു ശക്തികൂടി.
മതിലിന്റെ ഭാഗമാകണമെന്നു സമുദായാംഗങ്ങളോടു നിരന്തരം ആഹ്വാനം ചെയ്ത എസ്.എന്‍.ഡി.പി, കെ.പി.എം.എസ്. നേതൃത്വങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. ഹിന്ദുസമുദായത്തിന്റെ വിശ്വാസങ്ങള്ക്കെതിരേയെന്നു വ്യാഖ്യാനിക്കപ്പെട്ടതോടെ മതിലിനു പിന്തുണ പ്രഖ്യാപിച്ച െഹെന്ദവേതര സംഘടനകളും വെട്ടിലായി. മതിലില്‍ തങ്ങളുടെ സാന്നിധ്യം സാമൂഹിക സൗഹാര്‍ദത്തെ ബാധിക്കുമെന്ന ആശങ്കയാണു കാരണം.ശബരിമല യുവതീപ്രവേശനം വന്‍വിവാദമായി കത്തിപ്പടരുന്നതിനിടെ, ഹിന്ദു സമുദായ സംഘടനകളെ പങ്കെടുപ്പിച്ചു നടത്തിയ യോഗത്തിലാണു വനിതാമതില്‍ എന്ന ആശയമുണര്ന്നതും പ്രഖ്യാപനമുണ്ടായതും.
എന്നാല്‍ പ്രചാരണ പരിപാടികളിലോ മറ്റു യോഗങ്ങളിലോ ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശം സര്‍ക്കാരും സി.പി.എമ്മും ഒഴിവാക്കിയിരുന്നു. മതിലുകെട്ടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, നവോത്ഥാനത്തെ പിന്നിലേക്കു തള്ളുന്നമട്ടില് മുഖ്യമന്ത്രിയുടെ ലേഖനവും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും വന്നതാണു പ്രതിസന്ധി സൃഷ്ടിച്ചത്.
ഇതു സി.പി.എമ്മിലെ ഒരു വിഭാഗത്തെയും സമ്മര്‍ദത്തിലാക്കി. പ്രസ്താവനകള്‍ അനവസരത്തിലായെന്നു മുറുമുറുപ്പുണ്ടായി. എസ്.എന്‍.ഡി.പിയിലും കെ.പി.എം.എസിലും ഇത് അതൃപ്തിക്കിടയാക്കി. വനിതാ മതിലിനു ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഈ സംഘടനകളുടെ നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നത്.
വനിതാമതില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണെന്നും ശബരിമലയില്‍ യുവതികള്‍ കയറരുതെന്നാണു തന്റെ നിലപാടെന്നുമാണ് സംഘാടകസമിതി അധ്യക്ഷനും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന് ആവര്‍ത്തിച്ചിരുന്നത്. ശബരിമല വിശ്വാസികളായ സമുദായാംഗങ്ങളെ ഇനിയെങ്ങനെ മതിലില്‍ അണിചേരാന്‍ നിര്‍ബന്ധിക്കുമെന്ന ധര്‍മസങ്കടത്തിലാണ് അദ്ദേഹം. കെ.പി.എം.എസ്. നേതാവ് പുന്നല ശ്രീകുമാറും ഇതേ പ്രതിസന്ധിയിലാണ്.

മതിലിനെ അനുകൂലിച്ച ക്രിസ്ത്യന്‍ വിഭാഗങ്ങളിലും ആശയക്കുഴപ്പം പ്രകടമാണ്. മറ്റൊരു സമുദായത്തിന്റെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ നടക്കുന്ന നീക്കത്തിനു പിന്തുണ നല്കുന്നതിനെതിരേ സഭയ്ക്കുള്ളില്‍നിന്നു വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. വിശ്വാസികളായ സ്ത്രീകള്‍ മതിലില്‍ പങ്കെടുക്കുമോയെന്ന് ആശങ്കയുയര്‍ന്നതോടെ എന്തു വിലകൊടുത്തും സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാരായ പരമാവധി വനിതകളെ മതിലില്‍ പങ്കെടുപ്പിക്കണമെന്നു വകുപ്പുമേധാവികള്‍ക്കു സര്‍ക്കാരില്‍നിന്നു കര്‍ശനനിര്‍ദേശം പോയിട്ടുണ്ട്.

Comments