
കോട്ടയം: ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികളെ ആംബുലന്‍സിലാണ് സന്നിധാനത്തേയ്ക്ക് എത്തിച്ചതെന്ന് കെ പി ശശികല. കാട്ടുപന്നി ഭക്തരെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചായിരുന്നു ഇവരെ ആംബുലന്‍സില്‍ സന്നിധാനത്ത്് എത്തിച്ചതെന്നും ശര്‍ക്കര ഗോഡൗണ്‍ വഴിയാണ് ദര്‍ശനം നടത്തിച്ചതെന്നും ശശികല ആരോപിച്ചു.
പിണറായി രാജി വയ്ക്കുന്നതിനുള്ള രണ്ടാം ഘട്ട വിമോചന സമരം തുടങ്ങുന്നുവെന്നും ഭക്തര്‍ അക്രമം നടത്തുന്നതില്‍ അവരെ തെറ്റ് പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ കെ പി ശശികല അക്രമം നടത്തിയാല്‍ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു.
യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെ ശശികല ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. പ്രതിഷേധവുമായി എല്ലാവരും രംഗത്തിറങ്ങണമെന്നും ശശികല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു.






