
പുതുവത്സത്തെ ഇരുക്കൈയ്യും നീട്ടിയാണ് ഏവരും സ്വീകരിച്ചത്. വിഡിയോ രൂപത്തിലും ചിത്രങ്ങളയച്ചും പുതുവര്‍ഷ ആശംസകള്‍ എല്ലാവരും നേര്‍ന്നു. എന്നാല്‍ ഇതിനിടെ വെറൈറ്റി ആശംസ പങ്കുവച്ച് സോഷ്യല്‍മീഡിയയുടെ താരമായി മാറിയിരിക്കുകയാണ് ഒരു ദമ്പതികള്‍. പുതുവര്‍ഷം പിറന്ന് രണ്ടു നാളായിട്ടും ഈ ആശംസ തന്നെയാണ് തരംഗം.
സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്ന വിവരങ്ങളില്‍ കലാമണ്ഡലം ഹരികൃഷ്ണന്, കാര്‍ത്തിക എന്നിങ്ങനെയാണ് ഈ ദമ്പതികളുടെ പേര്. ഒരു ക്ലാസിക്കല്‍ താളത്തിലാണ് ഇരുവരുടേയും പുതുവത്സര ആശംസ. ഇരുവരുടെയും ഈ വെറൈറ്റി ആശംസ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.






