
പഞ്ച്കുല: സിര്‍സയില്‍ മാധ്യമപ്രവര്ത്തകന് രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിംഗിനെതിരായ വിധി പഞ്ച്കുല കോടതി ഈ മാസം 11ന് പ്രഖ്യാപിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും സിംഗിനെ കോടതിയില്‍ ഹാജരാക്കുക. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലിലാണ്.
2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകനും ജുലായ് 10നാണ് ദേര അനുയായിയായ രഞ്ജിത് സിംഗും വെടിയേറ്റു മരിച്ചത്. കേസില്‍ മറ്റൊരു പ്രതിയായ ദേര മുന്‍ മേധാരി ഖട്ടാ സിംഗിനെ കോടതി കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഗുര്‍മീതിന്റെയും ഗുണ്ടകളുടെയും ഭീഷണിയെ തുടര്‍ന്നാണ് താന്‍ നേരത്തെ മൊഴിമാറ്റിയതെന്ന് ഖട്ട കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
രഞ്ജിത് സിംഗ് കൊല്ലപ്പെടുന്നതിന് മുന്‍പ് ഗുര്‍മീതും അദ്ദേഹത്തിന്റെ അനുയായികളും രഞ്ജിതിനെ കണ്ടിരുന്നുവെന്ന് 2007ല്‍ ഖട്ടാ സിംഗ് സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. രാ േചന്ദര് ഛത്രപതിയെ വധിക്കാന്‍ ഗുര്‍മീത് അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയതായി വിവരം ലഭിച്ചിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ 2012ല്‍ സി.ബി.ഐ കോടതിയില്‍ കേസ് എത്തയപ്പോള്‍ ഇയാള്‍ മൊഴി മാറ്റിപ്പറഞ്ഞിരുന്നു.
വിധി വരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ അതീവ ജാഗ്രത പാലിക്കുകയാണ്. 2017 ഓഗസ്റ്റ് 25ന് ബലാത്സംഗക്കേസില്‍ പഞ്ച്കുല കോടതി വിധി പറഞ്ഞപ്പോള്‍ ഉണ്ടായ സാഹചര്യം ഒഴിവാക്കാനാണ് ഹരിയാന സര്‍ക്കര്‍ ശ്രമിക്കുന്നത്. അന്നത്തെ സംഘര്‍ഷത്തില്‍ 41 ദേരാ അനുകൂലികള്‍ കൊല്ലപ്പെടുകയും 300ല്‍ ഏറെപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തെരുവുകള്‍ കീഴടക്കിയ ദേര സച്ചാ അനുകൂലികള്‍ കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.






