
തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ നടപടിക്ക് സാധ്യത കുറവ്. തന്ത്രിമാരുടെ ചുമതലകള്‍ സ്ഥാനം തുടങ്ങിയവ സംബന്ധിച്ച് സുപ്രീകോടതിയുടേയും ഹൈക്കോടതിയുടേയും വിധികളും നിരീക്ഷണങ്ങളും പരിശോധിച്ചായിരിക്കും ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
അതേസമയം ക്ഷേത്രങ്ങളില്‍ തന്ത്രിയാണ് പരമാധികാരിയെന്ന് താഴ്മണ്‍ കുടുംരബം വ്യക്തമാക്കി. തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്ഡിനുമാവില്ലെന്ന് കുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ക്ഷേത്രത്തിലെ പൂജാധികാര്യങ്ങള്‍ നടത്തുന്നതിന് ദേവസ്വം ബോര്‍ഡ് ശമ്പളം നല്‍കുന്നില്ല. ദക്ഷിണമാത്രമാണ് തങ്ങളുടെ വരുമാനം എന്നും പറയുന്നു.
യുവതീ പ്രവേശനത്തില്‍ ശുദ്ധിക്രിയ നടത്തിയതിനെക്കുറിച്ച് 15 ദിവസത്തിനകം വിശദീകരണം നല്കുവാന് ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. ജനുവരി 22ന് ശബരിമല സംബന്ധിച്ച് ഹര്‍ജ്ജികളില്‍ സുപ്രീംകോടതിയുടെ തീരുമാനംകൂടി പരിഗണിച്ചായിരിക്കും ബോര്‍ഡിന്റെ അടുത്ത നീക്കമെന്നാണ് സൂചന.






