
ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കേ രാഹുലിന്റെ ചിത്രം ലോകത്തെ ഏറ്റവും ഉയരം കൂടിയ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ലോകമെങ്ങുമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ വീഡിയോ പ്രചരിച്ചു. രാഹുലിന്റെ ഫാന്‍ പേജുകളിലും സപ്പോര്‍ട്ട് ഗ്രൂപ്പുകളിലും ഏറെ കറങ്ങി. എന്നാല്‍ വീഡിയോ വ്യാജമായി നിര്‍മ്മിച്ചതാണെന്ന കാര്യം പിന്നീടാണ് ബോധ്യമായത്.
'രാഹുല്‍ ഗാന്ധിയുടെ ചിത്രം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കില്‍ പ്രചരിച്ചത്. 6,000 ഓളം വീഡിയോ ഷെയര്‍ ചെയ്തു. ഷെയര്‍ ചെയ്യുന്ന തിരക്കില്‍ രാഹുല്‍ ഭക്തരൊന്നും വീഡിയോ ശ്രദ്ധിച്ചതുമില്ല.
'രാഹുല്‍ ഗാന്ധിയുടെ ചിത്രം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കില്‍ പ്രചരിച്ചത്. 6,000 ഓളം വീഡിയോ ഷെയര്‍ ചെയ്തു. ഷെയര്‍ ചെയ്യുന്ന തിരക്കില്‍ രാഹുല്‍ ഭക്തരൊന്നും വീഡിയോ ശ്രദ്ധിച്ചതുമില്ല.
വീഡിയോയുടെ മുകളില്‍ വലതുഭാഗത്തായി ചെറിയ ഒരു ലോഗോ കാണുന്നുണ്ട്. Biugo എന്ന ആപിന്റെ ലോഗോ ആണിത്. ഈ ആപ് ഉപയോഗിച്ച് ആരോ കൃത്രിമമായി രാഹുലിനെ ബുര്‍ജ് ഖലീഫയില്‍ കയറ്റിയതായിരുന്നു. ഈ മാസം 11നും 12നുമാണ് രാഹുലിന്റെ യു.എ.ഇ സന്ദര്‍ശനം.
അതേസമയം, ഒരു രാഷ്ട്രീയ നേതാവിന്റെയും ചിത്രം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്ന് അധികൃതരും പറയുന്നു. 2018 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യു.എ.ഇ സന്ദര്‍ശനവേളയില്‍ ബുര്‍ജ് ഖലീഫ ത്രിവര്‍ണ്ണമണിഞ്ഞിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിലും ത്രിവര്ണ്ണമണിയാറുണ്ട്. കഴിഞ്ഞ വര്‍ഷം മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിച്ച വേളയില്‍ ത്രിവര്ണ്ണത്തിനൊപ്പാം ഗാന്ധിയുടെ ചിത്രവും നല്‍കിയിരുന്നു.







Comments