
എരുമേലി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി എ.പദ്മകുമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു. എരുമേലിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പദ്മകുമാര്‍ രാജിക്കാര്യത്തില്‍ പ്രതികരിച്ചത്.
താന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറുമെന്നത് ചിലരുടെ ആഗ്രഹമാണ്. അത് നടക്കില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. തിരുവാഭരണ ഘോഷയാത്ര അനുഗമിക്കുന്നവരുടെ പട്ടികയുണ്ടാക്കിയത് പന്തളം കൊട്ടാരവും ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്നാണ്. ആ പട്ടിക മാറ്റാന്‍ കഴിയില്ല. സുരക്ഷ മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നും പത്മകുമാര്‍ വ്യക്തമാക്കി.






