ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഡയറക്ടര്‍ അലോക് വര്‍മ്മ കേന്ദ്ര സര്‍വീസില്‍ നിന്ന് രാജിവച്ചു. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഇന്നലെ പുറത്താക്കപ്പെട്ട അലോക് വര്‍മ്മയെ ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ഫയര്‍ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്സ് ഡയറക്ടര്‍ ജനറലായാണ് കേന്ദ്രസര്‍ക്കാര്‍ നിമയിച്ചത്. എന്നാല്‍ സ്ഥാനം ഏറ്റെടുക്കാതെ അദ്ദേഹം കേന്ദ്ര സര്‍വീസില്‍ നിന്ന് തന്നെ രാജിവയ്ക്കുകയായിരുന്നു.
തന്റെ രാജിക്കത്ത് അലോക് വര്‍മ്മ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയച്ചു. സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വര്‍മ്മ കത്തയച്ചത്. 2017ല്‍ തന്നെ അലോക് വര്‍മ്മയ്ക്ക് വിരമിക്കല്‍ പ്രായമായ 60 വയസ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ സി.ബി.ഐ ഡയറക്ടറായി നിയമതിതനായതോടെ രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കുകയായിരുന്നു. വര്‍മ്മയുടെ രാജിയോടെ സി.ബി.ഐയില്‍ മാസങ്ങളായി തുടരുന്ന തമ്മിലടിയും ചേരിപ്പോരും പുതിയൊരു തലത്തിലേക്ക് എത്തുകയാണ്.
അഴിമതിക്കേസില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറില്‍ അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ വിട്ടിരുന്നു. ഇതിനെതിരെ വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും 48 മണിക്കൂറിനുള്ളില്‍ വീണ്ടും പുറത്താക്കുകയായിരുന്നു.
ഇറച്ചിവ്യവസായി മൊയിന്‍ ഖുറേഷിക്കെതിരായ കേസനേ്വഷണത്തില്‍ മനഃപൂര്‍വം വീഴ്ച വരുത്തി, കളങ്കിതരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി, ഐ.ആര്.സി.ടി.സി. കുംഭകോണത്തില്‍ പങ്കാളിത്തം എന്നീ ആരോപണങ്ങളുടെ പേരില്‍ വര്‍മ്മയുടെ പേര് വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തത്. സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പേരും അഴിമതിക്കേസില്‍ ഉയര്‍ന്നിരുന്നു. ഈ കേസില്‍ എഫ്.ഐ.ആര് റദ്ദാക്കാനാകില്ലെന്ന് അല്‍പ്പം മുമ്പ് ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു.






