തിരുവനന്തപുരം: നടയടച്ചതിനെത്തുടര്ന്നു ശബരിമലസമരത്തിനു പുതിയ രൂപവും ഭാവവും നല്‍കുകയെന്ന ലക്ഷ്യത്തോടെ ഇന്നലെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടത്തിയ അയ്യപ്പഭക്തസംഗമത്തില്നിന്നു ബി.ജെ.പിയെ സംഘപരിവാര്‍ ''പുറത്താക്കി''. ആര്.എസ്.എസ്. പിന്തുണയുള്ള ശബരിമല കര്‍മ്മസമിതി നേതൃത്വം നല്കിയ അയ്യപ്പഭക്തസംഗമത്തിന്റെ വേദിയിലേക്കു ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെ ആരെയും ക്ഷണിച്ചില്ല.
ആര്.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒ.രാജഗോപാല്‍ എം.എല്‍.എ. മാത്രമായിരുന്നു ബി.ജെ.പിയില്നിന്നുണ്ടായിരുന്ന പ്രമുഖ നേതാവ്. കോണ്‍ഗ്രസില്‍നിന്ന് അടുത്തിടെയെത്തിയ ജി. രാമന്‍നായരും വേദിയിലുണ്ടായിരുന്നെങ്കിലും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ എന്ന പരിഗണന ലഭിച്ചില്ല. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ളയ്ക്കു സദസിലായിരുന്നു സ്ഥാനം. ശബരിമല സമരത്തെ ഗ്രൂപ്പിസംകൊണ്ട് ഇല്ലാതാക്കാന്‍ ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ ശ്രമിച്ചെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ 49 ദിവസമായി നടത്തിവന്ന ശബരിമലസമരത്തില്നിന്നു വി. മുരളീധരന് എം.പി, കെ. സുരേന്ദ്രന് തുടങ്ങിയവരടങ്ങിയ പ്രബല വിഭാഗം അകല്‍ച്ച പാലിച്ചിരുന്നു. ഇക്കാര്യം ആര്.എസ്.എസ്. നേതൃത്വം ബി.ജെ.പി. ദേശീയനേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നിട്ടും കാര്യമായ പ്രയോജനമുണ്ടായില്ല എന്നതിന്റെ തെളിവായി ഇന്നലെ നിരാഹാരസമരം അവസാനിപ്പിച്ചുകൊണ്ടു നടത്തിയ സമ്മേളനത്തില്‍നിന്ന് ഈ നേതാക്കള്‍ വിട്ടുനിന്നത്.
ശബരിമല വിഷയത്തില്‍ പി.എസ്. ശ്രീധരന്‍പിള്ള നടത്തിയ പല പരാമര്‍ശങ്ങളും സമരത്തിന് ഉള്‍പ്പെടെ തിരിച്ചടിയുമായിരുന്നു. കെ. സുരേന്ദ്രന് ജയിലിലായപ്പോള്‍ ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ആക്ഷേപമുയരുകയും ചെയ്തു. സുരേന്ദ്രനു പകരം സന്നിധാനത്തെത്തി പ്രക്ഷോഭം ഏറ്റെടുക്കാന്‍ ആരും തയാറാകാതിരുന്നത് ആര്.എസ്.എസിനെ ചൊടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആര്.എസ്.എസ്. നേതാവ് വല്സന് തില്ലേങ്കരിയെ സംഘപരിവാര്‍ സന്നിധാനത്തേക്കയച്ചത്. അതോടെ ബി.ജെ.പിയുമായി ആര്.എസ്.എസ്. ഏറെ അകുന്നു. അതുകൊണ്ടുതന്നെ, അയ്യപ്പഭക്തസംഗമത്തിന്റെ ആലോചനാ ഘട്ടങ്ങളിലൊന്നും ബി.ജെ.പിയെ അടുപ്പിച്ചില്ല. ഇന്നലെ തലസ്ഥാനം കണ്ട വലിയ പരിപാടിയില്‍ ബി.ജെ.പി. നേതാക്കളെ ആരെയും അടുപ്പിക്കാതെ സംഘപരിവാര്‍ നയം വ്യക്തമാക്കുകയും ചെയ്തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍നിന്നുള്ള ഭക്തരാണ് ഇന്നലെ നാമജപങ്ങളും ശരണമന്ത്രങ്ങളുമായി അനന്തപുരിയിലേക്ക് ഒഴുകിയെത്തിയത്. സമ്മേളനം തുടങ്ങുന്നതിനുമുമ്പേ പുത്തരിക്കണ്ടം മൈതാനം നിറഞ്ഞുകവിഞ്ഞു. അയ്യപ്പഭക്ത സംഗമത്തില്‍ കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയാമിഷന്, കേരള തലവന്‍), ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീശ്രീ രവിശങ്കര്‍ എന്നിവരുടെ സന്ദേശം വേദിയില്‍ പ്രദര്‍ശിപ്പിച്ചു. സിനിമാ സംവിധായകന് വിജി തമ്പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വാമി പ്രകാശാനന്ദ, ജസ്റ്റിസ് എന്‍. കുമാര്‍ (ശബരിമല കര്‍മ്മസമിതി ദേശീയ അധ്യക്ഷന്‍), ടി.പി. സെന്‍കുമാര്‍ (കര്‍മ്മസമിതി ദേശീയ ഉപാധ്യക്ഷന്‍), സ്വാമി പൂര്‍ണാമൃതാനന്ദപുരി, ശാക്തശിവലിംഗേശ്വര സ്വാമി (തമിഴ്നാട്), സൂര്യകാലടി സൂര്യന് പരമേശ്വരന് ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.
സെക്രട്ടേറിയറ്റിനു മുന്നില്‍ 49 ദിവസമായി ബി.ജെ.പി. നടത്തിവന്ന നിരാഹാരസമരത്തിനു സമാപനം. ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍, കെ. അയ്യപ്പന്‍പിള്ള എന്നിവര്‍ നല്കിയ നാരങ്ങാനീരു കുടിച്ച് ഇന്നലെ രാവി-ലെ 11ന് ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ് സമരം അവസാനിപ്പിച്ചു.

Comments