
കോട്ടയം: കേവലം ഒരു ഭിത്തിക്കപ്പുറത്ത് ഒരു പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടുവെന്നതിന്റെ നടുക്കം ഏറെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന അരീപ്പറമ്പില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികളില്‍ പലരും ഭാര്യയും മക്കളുമൊത്ത് താമസിക്കുന്ന ഇവിടെ ഒരു മുറിയിലായിരുന്നു അജേഷ് കൃത്യം നടത്തിയതും മൃതദേഹം അര്‍ദ്ധരാത്രി വരെ സൂക്ഷിച്ചതും.
ഹോളോബ്രിക്സ് കമ്പനിക്ക് താഴെ കുറ്റിക്കാടുകള്‍ നിറഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. അയര്‍ക്കുന്നം സ്വദേശിനിയായ പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം ടെലിവിഷനിലൂടെയാണ് നാട്ടുകാര്‍ മിക്കവരും അറിഞ്ഞത്. തലേദിവസം പകല്‍ കൊലപ്പെടുത്തിയ ശേഷം ഹോളോ ബ്രിക്സ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കണ്ണുവെട്ടിച്ചായിരുന്നു മൃതദേഹം വലിച്ചിഴച്ച് കമ്പനി വളപ്പിലെ വാഴച്ചുവട്ടിലേക്കു മാറ്റി കുഴിയെടുത്ത് അവിടെ കൂട്ടിയിരുന്ന മണ്ണെടുത്ത് മൃതദേഹം മൂടുകയും ചെയ്തത്.
ഹോളോ ബ്രിക്സ് കമ്പനിയില്‍ താന്‍ താമസിക്കുന്ന മുറിയിലേക്കു വിളിച്ചുകയറ്റിയ പെണ്‍കുട്ടിയെ അജേഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ചെറുത്തതോടെ കഴുത്തില്‍ ഷാളിട്ടു മുറുക്കി. അബോധാവസ്ഥയിലായപ്പോള്‍ പീഡനത്തിനിരയാക്കി. തുടര്‍ന്നു കൊലപ്പെടുത്തുകയും ചെയ്തു. മൃതദേഹം ഉപേക്ഷിച്ച സ്ഥലത്ത് യാതാരു കൂസലുമില്ലാതെയാണ് പ്രതി അജേഷ് പോലീസിന് മുന്നില്‍ നിന്നത്. പ്രതിക്കെതിരെ ഒറ്റപ്പെട്ട പ്രതിഷേധം ഉയരുകയും ചെയ്തു. അതിനാല്‍ പോലീസ് ശക്തമായ മുന്‍കരുതലും എടുത്തിരുന്നു.
അജേഷും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും സുഹൃത്തുക്കളായിരുന്നു. പതിവായി വീട്ടിലെത്തിയിരുന്ന അജേഷ് പെണ്‍കുട്ടിയുമായി അടുക്കുകയും മൊെബെല്‍ ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതിലേക്കു വിളിച്ചാണ് അജേഷ് പെണ്‍കുട്ടിയെ ഹോളോ ബ്രിക്സ് കമ്പനിയിലേക്കു വരുത്തിയത്. അയര്ക്കുന്നത്തേക്കെന്നുപറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ പെണ്‍കുട്ടി ബസില്‍ അരീപ്പറമ്പിലെത്തി.
ഹോളോ ബ്രിക്സ് കമ്പനിയില്‍ താന്‍ താമസിക്കുന്ന മുറിയിലേക്കു വിളിച്ചുകയറ്റിയ പെണ്‍കുട്ടിയെ അജേഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ചെറുത്തതോടെ കഴുത്തില്‍ ഷാളിട്ടു മുറുക്കി. അബോധാവസ്ഥയിലായപ്പോള്‍ പീഡനത്തിനിരയാക്കി. തുടര്‍ന്നു കൊലപ്പെടുത്തുകയും ചെയ്തു.
മൃതദേഹം പുറത്തെടുക്കാന്‍ സഹായിച്ചതും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. ഹോളോബ്രിക്സ് കമ്പനിക്ക് താഴെ വാഴച്ചോട്ടില്‍ മണ്ണ് ഇളകിക്കിടന്ന ഭാഗമായതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. കാണാതായപ്പോള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കല്‍ പോലീസില്‍ പരാതിപ്പെട്ടതനുസരിച്ച് കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് മൊെബെല്‍ നമ്പര്‍ വഴിയാണ് അജേഷിനെ കുടുക്കിയത്.
യുവാവിന്റെ ക്രൂരതയില്‍ നടുങ്ങിയിരിക്കുകയാണ് അരീപ്പറമ്പ്. പീഡനശ്രമം എതിര്‍ത്തപ്പോള്‍ കഴുത്തുഞെരിക്കുകയായിരുന്നെന്നു ചോദ്യംചെയ്യലില്‍ അജേഷ് സമ്മതിച്ചിരുന്നു. ‘സ്നേഹിച്ചവര്‍ക്കും സ്നേഹം നടിച്ചവര്‍ക്കും നന്ദി’. സ്നേഹബന്ധങ്ങളെ കുറിച്ച് ഫേസ്ബുക്കില്‍ പ്രതിയുടെ കുറിപ്പ് ഇങ്ങിനെയായിരുന്നു.






