
തൃശ്ശൂര്‍: 2017-ലെ കേരള സാഹിത്യ പുരസ്കാരങ്ങള്‍ പുറത്തു വന്നു. മികച്ച നോവലിനുള്ള അവാര്‍ഡ് നിരീശ്വരന് എന്ന കൃതിയിലൂടെ വി.ജെ. ജെയിംസ് കരസ്ഥമാക്കി. വീരാന്‍ കുട്ടിയുടെ മിണ്ടാ പ്രാണിയ്ക്ക് മികച്ച കവിതയ്ക്കുള്ള പുരസ്കാരം കിട്ടി. മികച്ച ചെറുകഥയായി തിരഞ്ഞെടുത്തത് അയ്മനം ജോണിന്റെ ഇതര ചരാചരങ്ങളുടെ പുസ്തകമാണ്.
മികച്ച നാടകം എസ്.വി. ഗോപാലന് നായരുടെ സ്വദേശാഭിമാനിയാണ്. മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം സി.വി. ബാലകൃഷ്ണന്റെ ഏതേതോ സരണകിള്ക്ക് ലഭിച്ചു. ബാലസാഹിത്യ വിഭാഗത്തിനുള്ള പുരസ്കാരം വി.ആര്.സുധീഷിന്റെ കുറുക്കന് മാഷിന്റെ സ്കൂളിലൂടെ സ്വന്തമാക്കി.
ഇരുപത്തി അയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുസ്കാരം. ഡോ.കെഐന് പണിക്കര്‍ക്കും ആറ്റൂര്‍ രവിവര്‍മയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്കി. വിശിഷ്ടാംഗത്വത്തിനുള്ള പാരിതോഷികമായി 50,000 രൂപയും, രണ്ടു പവന്റെ സ്വര്‍ണ്ണ പതക്കവും പ്രശസ്പത്രവുമാണ് നല്‍കുന്നത്.
പഴവിള രമേശന്, എം.പി. പരമേശ്വരന്, കുഞ്ഞാപ്പ പട്ടാന്നൂര്‍, ഡോ.കെ.ജി പൗലോസ്, കെ.അജിത, സി.എല്‍. ജോസ് എന്നിവര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിക്കും. സമഗ്രസംഭാവനാ പുരസ്കാരത്തിനു അര്‍ഹരായവര്‍ക്ക് മുപ്പതിനായിരം രൂപ വീതമാണ് നല്‍കുക.
മറ്റു പുരസ്കാരങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്- ജീവചരിത്രം: തക്കീജ്ജ (എന്റെ ജയില്‍ ജീവിതം), വൈജ്ഞാനിക സാഹിത്യം: എന്‍.ജെ.കെ നായര്‍ (നദീവിജ്ഞാനീയം), വിവര്‍ത്തനം: രമാ മേനോന് (പര്‍വതങ്ങളും മാറ്റൊലി കൊള്ളുന്നു), ഹാസ്യ സാഹിത്യം: ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (എഴുത്തനുകരണം അനുരണങ്ങളും).






