
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് എട്ടു പേര് കുടുങ്ങികിടക്കുന്നു. ഗുരുഗ്രാമിലെ ഉല്ലാസില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബുള്ഡോസറകള് എത്തിച്ച് കെട്ടിടത്തിന്റെ ഇടിഞ്ഞ ഭാഗങ്ങള്‍ മാറ്റുകയും ചെയ്തു. ആളുകള്‍ കുടുങ്ങി കിടക്കുന്ന സ്ഥലം കണ്ടെത്തിയതായി അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങളും പങ്കുചേര്‍ന്നിട്ടുണ്ട്.
എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമായില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. സംസ്ഥാനത്തെ ഐടി ഹബ്ബില്‍ നിന്നും 12 കിലോ മീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.






