
ന്യൂഡല്‍ഹി: അയോധ്യ കേസ് വിട്ടു തന്നാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുപ്രീംകോടതി എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം തങ്ങള്‍ക്ക് വിട്ടു തരണമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
രാമക്ഷേത്രം തര്‍ക്കം സംബന്ധിച്ച പ്രശ്നം എത്രയും നേരത്തെ പരിഹരിക്കണം. അനാവശ്യമായ കാലതാമസം ജനങ്ങളുടെ ക്ഷമ നശിപ്പിക്കുമെന്നും, ഇത് കോടതി അടക്കമുള്ള സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസശത്ത ഇല്ലാതാക്കുമെന്നും യോഗി പറഞ്ഞു.
അയോധ്യ പ്രശ്നം പരിഹരിക്കപ്പെടുകയും മുത്തലാഖ് തടയുന്ന നിയമം നിലവില്‍ വരികയും ചെയ്താല്‍ പ്രീണന രാഷ്രടീയം രാജ്യത്ത് ഇല്ലാതാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം അയോധ്യ പ്രശ്നം പരിഹരിക്കപ്പെടണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമില്ലെന്നും യോഗി കുറ്റപ്പെടുത്തി.






