കാണാതായ ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന് കര്‍ണാടക പോലീസ്; ഇനി പിന്തുടരില്ല, ഉടന്‍ തിരിച്ചെത്തുമെന്ന് കേരളാപോലീസ്: തിരോധാനത്തിന് ഒരുവര്‍ഷം തികയാനിരിക്കെ കേരളം കാതോര്‍ത്ത സന്തോഷവാര്‍ത്ത
കാണാതായ ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന് കര്‍ണാടക പോലീസ്; ഇനി പിന്തുടരില്ല, ഉടന്‍ തിരിച്ചെത്തുമെന്ന് കേരളാപോലീസ്: തിരോധാനത്തിന് ഒരുവര്‍ഷം തികയാനിരിക്കെ കേരളം കാതോര്‍ത്ത സന്തോഷവാര്‍ത്ത
Authored by എസ്. നാരായണന് | Last updated: 28 Jan 2019, 12:21 AM | 1 min read
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസ് ജീവിച്ചിരിപ്പുണ്ടെന്നു കര്‍ണാടക പോലീസ്. തിരിച്ചെത്തുമെന്നാണു പ്രതീക്ഷയെന്നും കേരളം കാതോര്‍ത്ത സന്തോഷവാര്‍ത്ത അധികം വൈകില്ലെന്നും കേരളാ പോലീസ്. ജെസ്നയെ ഇനി പിന്തുടരാന് ഉദ്ദേശ്യമില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
സംസ്ഥാനശ്രദ്ധയാകര്‍ഷിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് എസ്.പി: എ. റഷീദിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്, കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെയും ദൗത്യസേനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സംഘത്തിനാണു നിര്‍ണായകസൂചന ലഭിച്ചത്.
സുകുമാരക്കുറുപ്പ് കേസിനുശേഷം അഭ്യൂഹങ്ങളുടെയും വ്യാജസന്ദേശങ്ങളുടെയും കുത്തൊഴുക്ക് കേരളാ പോലീസിനെ ഏറെ വലച്ചതു ജെസ്നയുടെ തിരോധാനം സംബന്ധിച്ചാണ്.
കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെ 10.40-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കാണാതായത്. "അയാം ഗോയിങ് ടു െഡെ" എന്ന ജെസ്നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
അമ്മായിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്ന വീടുവിട്ടിറങ്ങിയത്. മൊെബെല്‍ ഫോണും ആഭരണങ്ങളും എടുത്തില്ല. ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലെത്തിയതിനു ദൃക്സാക്ഷികളുണ്ട്. പിന്നീടുള്ള നീക്കങ്ങള്‍ക്കു വ്യക്തതയില്ല. സംഭവദിവസം രാത്രി ഏഴോടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടു. മരിക്കാന്‍ പോകുന്നു എന്ന അവസാന മൊെബെല്‍ ഫോണ്‍ സന്ദേശം കോട്ടയം, മുണ്ടക്കയം സ്വദേശിയായ ഒരു യുവാവിനാണു ജെസ്ന അയച്ചത്. യുവാവിനെ ചോദ്യം ചെയ്തെങ്കിലും തുമ്പ് ലഭിച്ചില്ല.