
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ മുന്‍ നിലപാട് തിരുത്തി രാജകുടുംബം. ക്ഷേത്രം സ്വകാര്യ സ്വത്തെന്ന പഴയ വാദമാണ് രാജകുടുംബം ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് രാജകുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞു. ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം വ്യക്തമാക്കി.
പത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ സുപ്രീംകോടതി വാദം നാളെയും തുടരും. ജസ്റ്റിസുമാരായ യു.യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ക്ഷേത്ര സ്വത്തില്‍ അവകാശം ഇല്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ ഉള്‍പ്പെടെ ഒരു കൂട്ടം ഹര്‍ജികളാണ് കോടതിയുടെ മുന്നിലുള്ളത്.






