
കോഴിക്കോട് : ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയ്ക്ക് പകരം പച്ചക്കൊടിയാണ് ഉയര്‍ത്തിയത് എന്ന സംഘപരിവാര്‍ പ്രചാരണത്തെ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്. 'റിപ്പബ്ലിക് ദിനം ബഹിഷ്കരിച്ച് കേരളത്തിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ ഇസ്ലാമിക് പരാത ഉയര്‍ത്തി' എന്ന തലക്കെട്ടില്‍ ചിത്രം ഷെയര്‍ ചെയ്ത് സഞ്ജയ് ഗുപ്ത എന്നയാളാണ് നുണപ്രചാരണത്തിന് തുടക്കം കുറിച്ചത്. പിന്നാലെ ഇത് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഏറ്റെടുത്തു.
'റിപ്പബ്ലിക് ദിനം ബഹിഷ്കരിച്ച് കേരളത്തിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ ഉയര്‍ത്തിയത് ഇസ്ലാമിക് പതാക... അതും വെള്ളനിറത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും ആലേഖനം ചെയ്ത മുസ്ലീംലീഗിന്റെ പച്ചക്കൊടി' എന്ന അടിക്കുറിപ്പോടെ പച്ച കൊടി പിടിച്ച് വെള്ള വസ്ത്രം ധരിച്ച വിദ്യാര്‍ത്ഥികളുടെ ചിത്രമാണ് സംഘപരിവാര്‍ പ്രചരിപ്പിച്ചത്.
ये #फ़ौजी भी #कमाल के होते हैं#बटुए_में_परिवार छुपा लेते हैं
और #दिल_में_हिंदुस्तान🇮🇳🇮🇳🇮🇳— Renu Jain (@Renu2141) January 26, 2019
എന്നാല്‍, ഇംഗ്ലീഷിലും ഹിന്ദിയിലുമായി വടക്കേ ഇന്ത്യയില്‍ വ്യാപകമായി പ്രചരിപ്പിച്ച ഈ ചിത്രം യഥാര്‍ത്ഥത്തില്‍ എന്ന ഫേസ്ബുക്ക് പേജില്‍ 'ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിന്റെ ഭാവി തലമുറ' എന്ന കുറിപ്പോടെ 2013 മേയ് 17 ന് പോസ്റ്റു ചെയ്ത ചിത്രമാണ്. മുസ്ലീംലീഗിന്റെ കൊടിയും പിടിച്ച് പ്രകടനമായി കുട്ടികള്‍ പോകുന്ന ഈ ചിത്രത്തില്‍ അരികിലൂടെ കടന്നുപോകുന്ന പച്ച നിറമുള്ള ബസും പിന്നില്‍ മഞ്ഞ നിറത്തിലുള്ള വാനും കാണാം.
സമാനമായ പ്രചരണം ഇതേ തലക്കെട്ടില്‍ തന്നെ 2014 ലും 2016 ലും സംഘപരിവാറും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. 'ശംഖ്നാദ്' എന്ന അക്കൗണ്ടില്‍ നിന്നാണ് 2014 ല്‍ ഈ വ്യാജം പ്രചരിച്ചിരുന്നത്. അന്ന് കേശവ് മിശ്ര എന്നയാളിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് 2017ല്‍ പ്രചരിച്ചത്. ആ സമയങ്ങളിലെല്ലാം സംഘപരിവാര്‍ ഗ്രൂപ്പുകളും പേജുകളും എരിവും പുളിയും ചേര്‍ത്ത് വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. അതേ നുണയാണ് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.
അതേസമയം, സംഘപരിവാറിന്റെ ഈ നുണകളെല്ലാം പൊളിച്ചടുക്കിയതോടെ നിരവധിപ്പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.






