ഫുട്ബോള്‍ ആസ്വദിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. ആസ്വദിക്കാന്‍ കാഴ്ച വേണ്ടെന്നാണ് ആ അമ്മയും മകനും വ്യക്തമാക്കിയിരിക്കുന്നത്. അമ്മ പറഞ്ഞ് കൊടുക്കുന്ന ഓരോ വിവരണവും കേട്ടാണ് കാഴ്ചയില്ലാത്ത മകന്റെ ഫുട്ബോള്‍ ആസ്വാദനം. സില്‍വിയ ഗ്രെക്കോ എന്ന ബ്രസീലുകാരിയായ ഫുട്ബോള്‍ ആരാധികയായ അമ്മയും മകനും ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ മനസ് കവര്‍ന്നിരിക്കുകയാണ്.
ഓട്ടിസം ബാധിച്ച കാഴ്ചയില്ലാത്ത മകന് ഫുട്ബോള്‍ കളി സ്റ്റേഡിയത്തിലിരുന്ന് വിവരിച്ച് കൊടുക്കുകയാണ് അമ്മ. 12 വയസുകാരനായ നിക്കോളാസ് അമ്മയുടെ ഓരോ വാക്കുകളിലൂടെയും കളി കാണുന്നു. അമ്മയുടെ വിവരണത്തിനൊപ്പം സ്റ്റേഡിയത്തില്‍ ഉയരുന്ന ആരവം കൂടിയാകുമ്പോള്‍ അവന് കാണാതെ തന്നെ കളി കാണും.
വൈറലായ വീഡിയോ കാണാം;

Comments