
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്ക് വാര്‍ഷിക വരുമാനമായി ആറായിരം രൂപ നല്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം കര്‍ഷകരെ അപമാനിക്കുന്ന നടപടിയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വാര്‍ഷികമായി ആറായിരം രൂപ നല്കുമ്പോള് ഒരു ദിവസം കര്ഷകന് ലഭിക്കുന്നത് വെറും പതിനായിരം രൂപ മാത്രമാണ്. ഇത് കര്‍ഷകരെ അപമാനിക്കുന്ന നടപടിയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
മോഡി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണപരാജയമാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്. എന്നിട്ട് ദിവസം 17 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത് കര്‍ഷകരെ അപമാനിക്കുന്ന നടപടിയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരമാണ് കര്‍ഷകര്‍ക്ക് വര്‍ഷം 600 രൂപ നല്‍കാനുള്ള പദ്ധതി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. എല്ലാ വര്‍ഷവും ഉറപ്പായ വരുമാനം 6000 രൂപ നല്‍കാനാണ് പദ്ധതി. ഇതിനായി 75,000 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവച്ചിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെ പ്രഖ്യാപിച്ച പദ്ധതിക്ക് 2018 ഡിസംബര്‍ മുതല്‍ പ്രാബല്യമുണ്ട്.







Comments