ന്യൂഡൽഹി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരിയെ പൂനെയിലും ഔറംഗാബാദിലും വെച്ച് ആക്രമിച്ചെന്ന പരാതിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപക്കതിരെ ഡൽഹി ഡിസിപിക്ക് പരാതി നൽകി. സിജെപി അനുയായികളാണ് തന്നെ ആക്രമിച്ചതെന്നും അഭിജിത് ദീപ്കെയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അൻസാരി ഡൽഹി പോലീസിനെ സമീപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, തന്റെ കൈവശം തെളിവുകളുണ്ടെന്നും അൻസാരി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ ലക്ഷ്യങ്ങളോടെയാണ് ദിപ്കെ പ്രക്ഷോഭം നടത്തുന്നത് എന്നും അൻസാരി ആരോപിക്കുന്നു. നീറ്റ്-യുജി വിഷയത്തിൽ സിജെപി നടത്തിയ പ്രതിഷേധങ്ങൾക്കിടയിലാണ് ഈ പുതിയ സംഭവവികാസങ്ങൾ. അതേസമയം, അഭിജിത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും സിജെപിയുടെ ഫണ്ടിംഗിനെക്കുറിച്ചും ആർടിഐ പ്രവർത്തകർ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
നിരാഹാരം കിടന്ന സോനം വാങ്ചുക്കിനെ കസ്റ്റഡിയിലാക്കിയത് ഉചിതമായ നടപടിയാണെന്നും ഫൈസാൻ അൻസാരി പറയുന്നു. അതല്ലായിരുന്നുവെങ്കിൽ ഡൽഹിയിലെ ക്രമസമാധാനം തകരുമായിരുന്നു എന്നും ഇൻഫ്ലുവൻസർ പറയുന്നു. നടപടിയിൽ ഡൽഹി സർക്കാരിന് അഭിനന്ദനം നൽകാനും അൻസാരി മറന്നില്ല.

Comments