
ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കപ്പെട്ടു. സംഭവത്തില്‍ കര്‍ശന നടപടി നിര്‍ദേശിച്ച് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ക്ഷേത്രം അടിച്ചുതകര്‍ത്ത അജ്ഞാതരായ അക്രമികള്‍ ആരാധനാ പുസ്തകളും വിഗ്രഹങ്ങളും കത്തിച്ചു.
ഖൈര്‍പുര്‍ ജില്ലയിലെ കുംബില് കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തിനു ശേഷം അക്രമികള്‍ കടന്നുകളകയുകയായിരുന്നു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രവിശ്യ അധികൃതരോട് ഇമ്രാന് ഖാന് ട്വിറ്ററിലൂടെ ഇന്നലെ ആവശ്യപ്പെട്ടു.
ക്ഷേത്രം തകര്‍ക്കപ്പെട്ടതില്‍ സിന്ധിലെ ഹൈന്ദവ സമൂഹം പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ക്ഷേത്രത്തിന് നേരെ ആക്രമണം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാല്‍ സുരക്ഷയ്ക്ക് ആരെയും നിയോഗിച്ചിരുന്നില്ലെന്നും വിശ്വാസികള്‍ പറയുന്നു.
പാകിസ്താനിലെ 22 കോടി ജനതയില്‍ രണ്ടുശതമാനംമാത്രമാണ് ഹിന്ദുക്കള്‍. ഇവരില്‍ ഏറെയും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്.






