തിരുവനന്തപുരം: ബി.ജെ.പിക്ക് വിമത ഭീഷണിയുമായി മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്. താന്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ശിവസേന അടക്കമുള്ളവര്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുകുന്ദന് വ്യക്തമാക്കി.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയ്ക്കെതിരെയും മുകുന്ദന് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ശബരിമല പ്രശ്നം മുതലാക്കുന്നതില്‍ ശ്രീധരന്‍പിള്ള അമ്പേ പരാജയപ്പെട്ടു. ശ്രീധരന്‍പിള്ളയുടെ അടിക്കടിയുള്ള നിലപാട് മാറ്റം അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും മുകുന്ദന് പറഞ്ഞു.
ബി.ജെ.പിയിലേക്ക് തിരിച്ചുവരാന്‍ പി.പി മുകുന്ദന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ വി. മുരളീധര വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം വിജയിച്ചില്ല. ശ്രീധരന്‍പിള്ള പാര്‍ട്ടി പ്രസിഡന്റ് ആയതിന് ശേഷവും മുകുന്ദന് പാര്‍ട്ടിയില്‍ പരിഗണന ലഭിച്ചില്ല. ദീര്‍ഘകാലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പി.പി മുകുന്ദന് തിരുവനന്തപുരത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുണ്ട്.





