രാമനാട്ടുകര: കോഴിക്കോട് രാമാനാട്ടുകരയില്‍ കാറില്‍ അക്രമാസക്താരായി എത്തിയ സംഘം ടൂറിസ്റ്റ് ബസ്സിനുനേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. ടൂറിസ്റ്റ് ബസ് കാര്‍ ഓവര്‍ടേക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രശ്നമുണ്ടായത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ രാമനാട്ടുകര മേല്‍പ്പാലത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഫറോക്ക് പോലീസ് രാമാനാട്ടുകര സ്വദേശകളായ രണ്ടു വിദ്യാര്‍ത്ഥികളെയാണ് കസ്റ്റഡിയിലെടുത്തത്.
ദേശീയപാതയിലൂടെ കാറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഓവര്‍ടേക്ക് ചെയ്തെന്ന് പറഞ്ഞ് വാക്കു തര്‍ക്കമുണ്ടാകുകയായിരുന്നു. ബസിനെ പലതവണ മറികടന്ന് വിദ്യാര്‍ത്ഥി സംഘം പരിഭ്രാന്തി സൃഷ്ടിച്ചു. പിന്നീട് വാക്കുതര്‍ക്കത്തിനൊടുവില്‍ ബസിനു നേരെ മേല്‍പ്പാലത്തില്‍വച്ച് വെടിയതുതിര്ക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.
ബസ് ജീവനക്കാരാണ് സംഭവത്തെത്തുടര്‍ന്ന് ഫാറോക്ക് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. വാടകയ്ക്കെടുത്ത കാറിലാണ് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തത്. ലൈസനസ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. സംഭത്തെതുടര്‍ന്ന് നിര്‍ത്താതെ പോയ ബസ് പിന്നീട് പോലീസ് കണ്ടെത്തി. ആളപായമോ നാശനഷ്ടമോ ഇല്ലാത്തതിനാല്‍ പരാതിയല്ലെന്ന് ഫാറോക്ക് പോലീസ് സ്റ്റേഷനില്‍ ബസ് ജീവനക്കാര്‍ അറിയിച്ചു.






