
ന്യൂഡല്‍ഹി: വിവാദമായ റാേഫല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി) നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിനു െകെമാറും. തുടര്‍ന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും വയ്ക്കാക്കാനായി ലോക്സഭാ സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും രാഷ്ട്രപതി ഭവന് റിപ്പോര്‍ട്ട് െകെമാറും. ഈ ബുധനാഴ്ച തന്നെ പാര്‍ലിമെന്റിന്റെ ഇരുസഭകളിലും റിപ്പോര്‍ട്ട് വയ്ക്കുമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സി.എ.ജി. കേന്ദ്ര സര്‍ക്കാരിനും െകെമാറും. കഴിഞ്ഞ വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് പൂര്‍ത്തിയായതായതായും അച്ചടി നടപടികള്‍ പുരോഗമിക്കുകയാണെന്നും സി.എ.ജി. വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സി.എ.ജിയുമായി കേന്ദ്ര സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിരുന്നു. വ്യോമസേനയുടെ ആയുധ ഇടപാടുകള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണു പാര്‍ലമെന്റില്‍ വയ്ക്കുകയെന്നാണു സൂചന.
ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ട് തയാറായതായും തിങ്കളാഴ്ച മുതല്‍ ഏതു സമയത്തും അതു പാര്‍ലമെന്റില്‍ വച്ചേക്കാമെന്നും സി.എ.ജി. വൃത്തങ്ങള്‍ പ്രതികരിച്ചു. റാേഫല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരായി പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന് വലിയ പ്രാധാന്യമാണു കല്‍പ്പിക്കപ്പെടുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി സമാന്തരചര്‍ച്ച നടത്തിയെന്നതിന്റെ രേഖകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഈ നടപടിക്കെതിരേ പ്രതിരോധസെക്രട്ടറി പ്രതിരോധമന്ത്രിക്കു നല്കിയ കത്തിന്റെ പകര്‍പ്പാണ് പ്രമുഖ ദേശീയ ദിനപത്രം വഴി പുറത്തുവന്നത്.
യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനായി നടത്തുന്ന ചര്‍ച്ചകളില്‍ അതിനു നിയോഗിക്കപ്പെടുന്ന സമിതിക്കല്ലാതെ (നെഗോസിയേഷന് കമ്മിറ്റി) മറ്റാര്‍ക്കും (പ്രധാനമന്ത്രി ഉള്‍പ്പെടെ) ഇടപെടാനാവില്ലെന്ന ചട്ടം (ഡിഫന്‍സ് പ്രോക്യൂര്‍മെന്റ് പ്രൊസീജിയര്‍) മറികടന്നാണു പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും ഇതിനെതിരേയാണു പ്രതിരോധമന്ത്രാല സെക്രട്ടറി പ്രതിരോധമന്ത്രിക്ക് കുറിപ്പ് നല്‍കിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സമാന്തരമായി ചര്‍ച്ച നടത്തിയാല്‍ ഇന്ത്യയുടെ വിലപേശല്‍ശക്തി നഷ്ടപ്പെടുമെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാല്‍, കത്തിന്റെ ഒരു ഭാഗംമാത്രമാണു പുറത്തുവന്നതെന്നും ചത്ത കുതിരയെ പായിക്കാനാണു പ്രതിപക്ഷത്തിന്റെ ശ്രമമെന്നുമായിരുന്നു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണം.
റാഫേല്‍ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനിടെയാണ് സി.എ.ജി. റിപ്പോര്‍ട്ട് പുറത്തുവരുന്നതെന്നതെന്നതും ശ്രദ്ധേയം. ഇടക്കാല ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചപോലും നടത്താനാകാതെ ഇരുസഭകളിലും കഴിഞ്ഞ ദിവസം പ്രതിഷേധം കത്തിയിരുന്നു. അതിനിടെയാണ് സി.എ.ജി. റിപ്പോര്‍ട്ട് പുറത്തുവരുന്നത്. റാഫേലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്കിയ സുപ്രീം കോടതി വിധിയിലും സി.എ.ജി. റിപ്പോര്‍ട്ട് പരാമര്‍ശിക്കപ്പെട്ടത് ഏറെ വിവാദമായിരുന്നു.






