
തിരുവനന്തപുരം: കാസര്‍കോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുത്തിത്തള്ളാന്‍ ഉത്തരവ്. 50,000 മുതല്‍ മൂന്നു ലക്ഷം വരെയുള്ള കടബാധ്യതകളാണ് എഴുത്തിത്തള്ളുക. കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ 4.39 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. 455 കടബാധ്യതകള്‍ എഴുതിത്തള്ളാനുള്ള തുകയാണ് കാസര്‍കോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായത്.
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന യോഗത്തില്‍ മാനദണ്ഡങ്ങളുശട അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു.
ആദ്യ ഘട്ടത്തില്‍ 2011 ജൂണ്‍ വരെയുള്ള 50,000 രൂപ വരെയുള്ള 1083 കടബാധ്യതകള്‍ക്കായി 2,17,38,655 രൂപ കാസര്‍കോഡ് ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായിരുന്നു. രണ്ടാം ഘട്ടത്തിലാണ് 7.63 കോടി രൂപ അനുവദിച്ച് ഉത്തരവായിരിക്കുന്നത്.






