
തിരുവനന്തപുരം: ഇമാം പ്രതിയായ പീഡനകേസ് പെണ്‍കുട്ടിയുടെ മൊഴി ഇന്നെടുത്തു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയാണ് കുട്ടിയുടെ മൊഴി എടുത്തിരിക്കുന്നത്. ഇമാമിനെതിരെ ഇന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും. ഇന്നലെ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയിരുന്നു.
ഇമാം തന്നെ പീഡിപ്പിച്ചു വെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയത് മനപ്പൂര്‍വ്വമാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍.
എന്നാല്‍, സംഭവം വിവാദമായതോടെ ഒളിവില്‍ പോയ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങണെന്ന് പൊലീസ് ഇമാമിന്റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒമ്പാതാം ക്ലാസ്കാരിയായ പെണ്‍കുട്ടിയെ കാറില്‍ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് പോക്സോ പ്രകാരം കേസെടുത്തിരിക്കുന്നത്. പോലീസില്‍ പരാതിപ്പെടാന്‍ ഭയന്ന കുടുംബം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാനും അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.






