
കശ്മീര്‍ : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമ്യത്യുവരിച്ച സൈനികരുടെ കുടുംബത്തിന് സഹായം നല്‍കാനായി മകളുടെ വിവാഹ ആഘോഷങ്ങള്‍ക്കുള്ള പണം നല്കി വ്യാപാരി. വിവാഹ ആഘോഷങ്ങള്‍ ഉപേക്ഷിച്ചാണ് പണം നല്‍കിയത്. സുറത്തിലെ വജ്രവ്യാപാരി ദീവാക്ഷി മനേക്കാണ് മകളുടെ വിവാഹത്തിനു കരുതിവച്ച തുകയില്‍ 11 ലക്ഷം രൂപ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിനും 5 ലക്ഷം രൂപ സൈനീകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്കും നല്കാന് തീരുമാനിച്ചത്.
ഫെബ്രുവരി 5 നായിരുന്നു ദീവാക്ഷി മനേക്കിന്റെ മകള്‍ ആമിയുടെ വിവാഹം. ഇതിന്റെ ഭാഗമായി സല്‍ക്കാരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതിന്റെ തലേദിവസമാണ് പുല്‍വാമയില്‍ ആക്രമണത്തെ തുടര്‍ന്ന് 44 ജവാന്മാര് വീരമ്യത്യു വരിച്ചത്. ഇതോടെ ആഘോഷങ്ങള്‍ ഉപേക്ഷിച്ച് ജവാന്മാരുടെ കുടുംബത്തെ സഹായിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. മനേക്കിന്റെ തീരുമാനത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്






