
ചെന്നൈ: ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിയിലൂടെ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത ചെന്നൈ സ്വദേശിക്ക് ആശ്വാസം പകര്‍ന്ന് സന്ദേശമെത്തി. 12 മിനിറ്റിനുള്ളില്‍ ഭക്ഷണം നിങ്ങളുടെ മുന്നിലെത്തു. വിശന്നുവലഞ്ഞിരിക്കേ ഉടന്‍ എത്തുന്ന ഭക്ഷണംകഴിക്കാന്‍ തയ്യാറെടുത്തിരിക്കേ സന്ദേശം ഒരിക്കല്‍ കൂടി ശ്രദ്ധിച്ചുനോക്കിയ ആള് ശരിക്കും ഞെട്ടി. ഭക്ഷണവുമായി ഡെലിവറി ബോയ് രാജസ്ഥാനില്‍ നിന്നും പുറപ്പെട്ടുകഴിഞ്ഞിരിക്കുന്നു!!
ചെന്നൈയിലെ തന്റെ താമസസ്ഥലത്തിനു സമീപത്തുള്ള റസ്റ്റോറന്റില്‍ നിന്നാണ് ഭാര്‍ഗവ് രാജന് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ ആപ് ഓര്‍ഡര്‍ എത്തിച്ചത് രാജസ്ഥാനിലാണ്. തന്റെ താമസസ്ഥലത്തുനിന്നും ഏതാനും മിനിറ്റുകള്‍ മാത്രം അകലെയാണ് ഡെലിവറി ബോയ് എന്ന സന്ദേശവും പിന്നാലെ എത്തി.
ഇത്രയും വേഗം എത്തണമെങ്കില്‍ അത് ഏതു വാഹനത്തിലായിരിക്കുമെന്നാണ് ഭാര്‍ഗവ് രാജന് ഉന്നയിക്കുന്ന ചോദ്യം. തനിക്ക് കിട്ടിയ സന്ദേശം അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ്. രസകരമായ മറുപടികളാണ് ഇതിനു ലഭിച്ചത്. ബംഗലുരുവില്‍ എയര്ഷോയ്്ക്കായി റഫാല്‍ വിമാനങ്ങള്‍ എത്തിയിട്ടുണ്ട്. അവ വേണമെങ്കില്‍ ഉപയോഗിക്കാമെന്നാണ് ഒരാളുടെ മറുപടി.
സംഭവത്തില്‍ വിശദീകരണവുമായി സ്വിഗ്ഗിയും രംഗത്തെത്തി. തങ്ങളുടെ ഉപഭോക്താക്കള്‍ക്കു വേണ്ടി വേണമെങ്കില്‍ ചന്ദ്രനിലും പോയിവരുമെന്ന് സ്വിഗ്ഗിയും കമന്റുകള്‍ക്ക് മറുപടി നല്കി.






