ഹോളിവുഡ്: നെറ്റ് ഫ്ളിക്സ് സിനിമ റോമ നിറഞ്ഞു നിന്ന ഇത്തവണത്തെ ഓസ്ക്കര്‍ പുരസ്ക്കാര വേദിയില്‍ സുവര്‍ണ്ണ പ്രഭ ചൊരിഞ്ഞ് നിന്നത് സംവിധായകനും അല്‍ഫോണ്‍സോ ക്വൊറോണും നടന് റെമി മലേക്കും നടി ഒലീവിയ കോള്‍മാനും. മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട ഗ്രീന്ബുക്കും നാലു പുരസ്ക്കാരം നേടിയ ബൊഹീമിയന്‍ റാപ്സഡിയും മൂന്ന് പുരസ്ക്കാരം നേടിയ ബ്ളാക്ക് പാന്തറും തിളങ്ങി.
സംവിധായകന്, ക്യാറാമേന്, മികച്ച വിദേശഭാഷാ ചിത്രം എന്നിങ്ങനെ മൂന്ന് പുരസ്ക്കാരങ്ങള്‍ റോമ നേടി. മികച്ച ചിത്രത്തിന് പുറമേ മികച്ച സഹനടന്‍ മികച്ച ഒറിജിനല്‍ തിരക്കഥ എന്നിങ്ങനെ പുരസ്ക്കാരം ഗ്രീന്‍ബുക്ക് നേടി. അമേരിക്കന്‍ നടന് റമി സെയ്ദ് മലേക്ക് ബൊഹീമിയന്‍ റാപ്സഡിയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്ക്കാരവും നടിക്കുള്ള പുരസ്ക്കാരം ദി ഫേവറിറ്റിലൂടെ ഇംഗ്ളീഷ് നടി സാറാ കരോലിന് ഒളിവിയ കോള്‍ മാനും നേടി. മികച്ച സഹനടിയായി റജീനാകിംഗും സഹനടനായി മഹേര്‍ഷലാ അലിയും നേട്ടങ്ങള്‍ കൊയ്തു. ഗ്രീന്ബുക്കാണ് മഹേര്‍ഷലാ അലിയ്ക്ക് നേട്ടം സമ്മാനിച്ചത്. വൈസ് റജീനാ കിംഗിനെ പുരസ്ക്കാരജേത്രിയാക്കി മാറ്റി. ഇന്ത്യന്‍ കഥ പറഞ്ഞ് പീരിയഡ്. ദി എന്‍ഡ് ഓഫ് സെന്റസ് മികച്ച ഹൃസ്വ ഡോക്യുമെന്ററിയില്‍ ചരിത്രമെഴുതി.
ഓസ്ക്കറില്‍ ഇടം പിടിക്കുന്ന ആദ്യ നെറ്റ് ഫ്ളിക്സ് എന്ന പദവിയുമായി എത്തിയ റോമ 10 നോമിനേഷനുകളില്‍ നിന്നുമാണ് മൂന്ന് പുരസ്ക്കാരമാണ് നേടിയത്. കുടിയേറ്റക്കാരുടെ കഥ പറഞ്ഞ് മികച്ച ക്യാമറാമേനും സംവിധായകനുമുള്ള പുരസ്ക്കാരം നേടി അല്‍ഫോണ്‍സോ ക്വൊറോണ്‍ ഇരട്ടനേട്ടം സ്വന്തമാക്കി. ഒട്ടേറെ സിനിമകളെ പിന്നിലാക്കിയാണ് വംശീയ വിഭജനത്തിന്റെ കഥ പറഞ്ഞ ഗ്രീന്‍ബുക്ക് മികച്ച സിനിമയായത്. വിഗോ മോര്ട്ടെന്സണും മെഹര്‍ഷല അലിയും ഉള്‍പ്പെടെയുള്ള മികച്ച താരങ്ങളും ശക്തമായ പ്രകടനമായിരുന്നു സിനിമയുടെ കാതല്‍.
ജോണ്‍ ഓട്ട്മാന്‍ മികച്ച എഡിറ്റിംഗ്, മികച്ച സൗണ്ട് എഡിറ്റിംഗ് , മികച്ച ശബ്ദ മിശ്രണം എന്നിങ്ങനെ നാല് പുരസ്ക്കാരമാണ് ബൊഹീമിയന്‍ റാപ്സഡി സ്വന്തമാക്കിയത്. മികച്ച തിരക്കഥ (ഒറിജിനല്‍) പുരസ്ക്കാരം പോയത് ഗ്രീന്‍ ബുക്കിനായിരുന്നു. തിരക്കഥ ഒരുക്കിയ ബ്രയാന്‍ ഹായേസ് കറി യും പീറ്റര്‍ ഫാറെല്ലിയും നിക്ക് വല്ലെലോഗ്ന എന്നിവര്‍ പുരസ്ക്കാരം സ്വീകരിച്ചു. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ബ്ളാക്ക് ക്ളാസ്സ്മാന് നേടി. ചിത്രത്തിന്റെ സംവിധായകന് കൂടിയായ സ്പൈക്ക് ലീ, ഡേവിഡ് റോബിനോവിറ്റ്സ്, ചാര്‍ലി വാച്ച്റ്റെല്, കെവില്‍ വില്‍മോട്ട് എന്നിവര്‍ പുരസ്ക്കാരം നേടി.
ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ ഇന്ത്യന്‍ സമയം രാവിലെ 6.30 ന് മികച്ച സഹനടിയെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഓസ്ക്കാര്‍ പുരസ്ക്കാര പ്രഖ്യാപനത്തിന് തുടക്കമിട്ടത്. ഇഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന് സിനിമയിലെ പ്രകടനത്തിന് റെജീനാ കിംഗ് മികച്ച സഹനടിയായി. തൊട്ടുപിന്നാലെ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ അവാര്‍ഡ് നാഷണല്‍ ജോഗ്രഫിയുടെ അമേരിക്കന്‍ ഡോക്യൂമെന്ററിയായ ഫ്രീസോളോ നേടി.
എലിസബത്ത് ചായ് വസാര്‍ ഹെല്യിയും ജിമ്മി ചിന്നും ചേര്‍ന്നായിരുന്നു പര്‍വ്വതാരോഹകരുടെ കഥ പറഞ്ഞ ഫ്രീസോളോ ഒരുക്കിയത്. മികച്ച ചമയത്തിനും മികച്ച കേശാലങ്കാരത്തിനുമുള്ള പുരസ്ക്കാരം വന്‍ ചര്‍ച്ചയായി മാറിയ വൈസ് തന്നെ നേടി. നായകന് അസാധാരണ രൂപമാറ്റം നല്കിയ ബോര്‍ഡറും മേരി ക്വീന്‍ ഓഫ് സ്കോട്സിനുമാണ് പുരസ്ക്കാരം സ്വീകരിച്ചത്. വസ്ത്രാലങ്കാരം നേടിയത് ബ്ളാക്ക് പാന്തറായിരുന്നു. റൂത്ത് കാര്‍ട്ടറായിരുന്നു വസ്ത്രാലങ്കാരത്തിന് പുരസ്ക്കാരം നേടിയത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിംഗിനുള്ള പുരസ്ക്കാരവും ഈ സിനിമ നേടി.
മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്ക്കാരം മെക്സിക്കന്‍ ചിത്രമായ ക്വൊറോണിന്റെ റോമ നേടി. മികച്ച ചിത്ര സംയോജനത്തിനുള്ള പുരസ്ക്കാരം ബൊഹീമിയന്‍ റാപ്സഡിയിലൂടെ ജോണ്‍ ഓഗ്മാന് നേടി. മികച്ച ആനിമേഷന്‍ ഫീച്ചര്‍ ഫിലിമിനുള്ള പുരസ്ക്കാരം സ്പൈഡര്മാന് ഇന്‍ ടു ദി സ്പൈഡര്‍ വേഴ്സ് നേടി. മികച്ച ആനിമേഷന്‍ സിനിമയ്ക്കുള്ള പുരസ്ക്കാരം അയല്‍ ഓഫ് ഡോഗ്സ് നേടി.
ഹൃസ്വ ആനിമേഷന്‍ സിനിമാ വിഭാഗത്തില്‍ ബാവോ നേടി. ഡോമി ഷീയാണ് ചിത്രം ഒരുക്കിയത്. ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ഡോക്യുമെന്ററി പീരിയഡ് എന്‍ഡ് ഓഫ് സെന്റന്‍സ് മികച്ച ഹൃസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്ക്കാരം നേടി. ആര്‍ത്തവം വിഷയമാക്കുന്ന ഡോക്യുമെന്ററി ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ ആര്‍ത്തവത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തന്നെ മാറ്റിയെഴുതിയ ഒരു കൂട്ടം പെണ്‍കുട്ടികള്‍ നടത്തിയ വിപ്ളവകരമായ പ്രവര്‍ത്തനത്തിന്റെ കഥായായിരുന്നു പറഞ്ഞിരുന്നത്. 22 കാരിയായ സ്നീല്‍ എന്ന പെണ്‍കുട്ടി ഗ്രാമത്തില്‍ നിന്നും ഓസ്ക്കര്‍ വേദിയില്‍ പുരസ്ക്കാരത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
മികച്ച വിഷ്വല്‍ ഇഫക്ടിനുള്ള പുരസ്ക്കാരം ഫസ്റ്റ്മാനാണ് നേടിയത്. ബഹിരാകാശ വിസ്മയങ്ങള്‍ പ്രേക്ഷകരില്‍ എത്തിച്ച സിനിമയായിരുന്നു ഫസ്റ്റ് മാന്‍.മികച്ച പശ്ചാത്തല സംഗീതത്തിന് ബ്ളാക്ക് പാന്തര്‍ പുരസ്ക്കാരം നേടി. ലുഡ്വിഗ് ഗോരാന്സണായിരുന്നു പുരസ്ക്കാരം നേടിയത്. ഒറിജിനല്‍ സോംഗിനുള്ള പുരസ്ക്കാരം നേടിയത് ലേഡി ഗാഗയായിരുന്നു. എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ഷാലോ എന്ന ഗാനമാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ഇന്ത്യന്‍ കലാകാരന്മാരോ ഇന്ത്യന്‍ സിനിമകളോ ഇത്തവണ മത്സരത്തിന് ഉണ്ടായിരുന്നില്ല.

Comments