
ന്യൂഡല്‍ഹി: ഇന്ത്യാ-പാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം അതിരൂക്ഷമായതിനെ തുടര്‍ന്ന അടച്ചിട്ട വിമാനത്താവളങ്ങള്‍ തുറന്നു. വടക്കേ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു വിമാനത്താവളങ്ങളാണ് പാക്ക് പ്രകോപനത്തെ തുടര്‍ന്ന് അടച്ചിട്ടത്. ജമ്മു കാശ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. ചില വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം പാക്ക് വ്യോമപാത ഒഴിവാക്കിയാകും വിമാന സര്‍വീസുകള്‍ നടത്തുക എന്നാണ് റിപ്പോര്‍ട്ട്.
പാക്ക് പ്രകോപനത്തെ തുടര്‍ന്ന് ജമ്മു കാശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളിലെ ഒന്‍പത് വിമാനത്താവളങ്ങള്‍ മൂന്ന് മാസത്തേയ്ക്കാണ് അടയ്ക്കുന്നുവെന്നായിരുന്നു നേരത്തെ വിശദീകരണം. ശ്രീനഗര്‍, ജമ്മു, ലേ, അമൃത്സര്‍, ഷിംല, കന്‍ഗ്ര, കുളു, മണാലി, പത്താന്‍കോട്ട്, പിത്തോരാഹാര്ഹ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ചണ്ഡിഗഡ്, പത്താന്‍കോട്ട്, ഹല്‍വാര എന്നിവിടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
അതേസമയം പാക്കിസ്ഥാനിലും അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചിരിക്കുകയാണ്. സിയാല്‍കോട്ട്, ഫൈസലാബാദ് എന്നീ വിമാനത്താവളങ്ങള്‍ കൂടിയാണ് പാക്കിസ്താന് അടച്ചിരിക്കുന്നത്. ലാഹോര്‍, മുള്‍ട്ടാന്‍, ഇസ്ലാമാബാദ് എന്നീ വിമാനത്താവളങ്ങള്‍ ആദ്യമേ തന്നെ പാക്കിസ്താന് അടച്ചിരുന്നു. ഇവിടെങ.ങളില്‍ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളും അടിയന്തിരമായി നിര്ത്തിവെച്ചിരിക്കുകകയാണ്.
ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചുവിളിച്ചു. ഏതു സാഹചര്യവും നേരിടാന്‍ സജ്ജരാകണമെന്ന് അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്കി. വ്യോമസേനയുടെ സുഗമമായ പറക്കലിനു വേണ്ടിയാണു നീക്കമെന്നാണ് വിശദീകരണം. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് ഈ വിമാനത്താവളങ്ങളിലേയ്ക്കുള്ള 60 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. പാക്കിസ്താനിലേയ്ക്കുള്ള എല്ലാ വിമാനങ്ങളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിക്ക് വടക്കോട്ടുള്ള വ്യോമമേഖലയില്‍ നിന്നു വിമാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി.
കശ്മീരിലെ ബുഡ്ഗാം ജില്ലയില്‍ വ്യോമസേന ജെറ്റ് തകര്‍ന്നതിനു പിന്നാലെയാണ് വിമാനത്താവളങ്ങളില്‍ ജാഗ്രത നിര്‍മദശം ന്ലകിയത്. യാത്രവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിമാനത്താവളങ്ങളില്‍ തടഞ്ഞിട്ടിരിക്കുകയാണ്. ജമ്മു, ലേ, ശ്രീനഗര്‍ വിമാനത്താവളങ്ങളിലേയ്ക്കു വരാനിരിക്കുന്ന പല വിമാനങ്ങളും തിരിച്ചുവിട്ടു.






