ന്യൂഡല്‍ഹി: പാക്കിസ്താനിലെ ഭീകരത്താവളങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാകുമെന്ന കര്‍ണാടക പാര്‍ട്ടി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പയുടെ പ്രസ്താവന തള്ളി കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രി വി.കെ സിങ്ങാണ് യെഡിയൂരപ്പയുടെ പ്രസ്താവനകളെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയത്.
'യെഡിയൂരപ്പയുടെ പ്രസ്താവനയെ ശക്തമായി എതിര്‍ക്കുകയാണ്. രാജ്യം ഒറ്റക്കെട്ടായാണ് നിലനില്‍ക്കുന്നത്. കേന്ദ്രം ശക്തമായ നടപടി സ്വീകരിച്ചത് രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയ്ക്കുവേണ്ടിയാണ്. അതൊരിക്കലും തിരഞ്ഞെടുപ്പില്‍ കുറച്ച് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ വേണ്ടിയല്ല..' വി.കെ. സിങ് ട്വീറ്റില്‍ കുറിച്ചു. അന്തരിച്ച ബിജെപിയുടെ പ്രമുഖ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അഡല്‍ ബിഹാരി വാജ്പോയ്യുടെ ഒരു വീഡിയോ സഹിതമാണ് വി.കെ. സിങ് ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ രംഗത്ത് വന്നത്.

പുല്‍വാമ ചാവേറാക്രമണത്തിനു ശേഷം പാക്കിസ്താനിലെ ഭീകരത്താവളങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ വ്യോമക്രമണം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നായിരുന്നു യെഡിയൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഓരോ ദിനം കഴിയുമ്പോഴും ബിജെപിക്ക് അനുകൂലമായി കളമൊരുങ്ങുകയാണ്. ഇന്ത്യ നടത്തിയ തിരിച്ചടിയോടെ മോഡി അനുകൂല തരംഗം രാജ്യത്ത് ഉണ്ടാകുന്നു. ഈ മാറ്റങ്ങള്‍ അടുത്തുവരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നായിരുന്നു യെഡിയൂരപ്പയുടെ പ്രസ്താവന.
ഈ അനുകൂല തരംഗം കര്‍ണാടകയിലും പ്രതിഫലിക്കുമെന്നും, ബിജെപിക്ക് 22 സീറ്റുകള്‍ കൂടുതലായി ലഭിക്കുമെന്നും യെഡിയൂരപ്പ കൂട്ടിച്ചേര്‍ത്തു. നിലവില്‍ കര്‍ണാടകയില്‍ ബിജെപിക്കും 16 ലോക്സഭാ സീറ്റുകളാണ്. കോണ്‍ഗ്രസിന് 10 ഉം ജനതാദള്‍ സെക്യൂലറിന് രണ്ട് സീറ്റുകളുമാണ്. എന്നാല്‍ പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണെന്ന് മാസങ്ങളായി താന്‍ പറയുന്ന കാര്യമാണ്. കര്‍ണാടകയില്‍ ബിജെപി 22 സീറ്റ് നേടുമെന്ന് പറഞ്ഞത് ആദ്യമായിട്ടല്ലെന്നും യെഡിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

Comments