
'ദൈവം അനുഗ്രഹിച്ചു. കോടതിക്ക് നന്ദി. എത്രയും വേഗം മകളുടെ അരികിലെത്താനാണ് ആഗ്രഹിക്കുന്നത്. അമേരിക്കയില്‍ വളര്‍ത്തുമകള്‍ ഷെറിന് മാത്യൂസ്കൊ ല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മാതാവ് സിനി മാത്യൂസ് ജയില്‍ മോചിതയായപ്പോള്‍ ആദ്യം നടത്തിയ പ്രതികരണം ഇങ്ങിനെയായിരുന്നു. സംഭവത്തില്‍ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഷെറിനെ വെറുതേവിട്ടു.
മകളെ വീട്ടില്‍ തനിച്ചാക്കി പോയോ എന്ന ചോദ്യത്തിന് ' നോ കമ്മന്റ്സ്' എന്നായിരുന്നു ഉത്തരം. സിനിക്കെതിരേ ചുമത്തിയിരിക്കുന്ന കൊലക്കുറ്റത്തിന് മതിയായ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോടതി വിട്ടയച്ചത്. വിചാരണയെക്കുറിച്ചോ കൊല്ലപ്പെട്ട വളര്‍ത്തുമകള്‍ ഷെറിന് മാത്യൂസിനെക്കുറിച്ചോ പ്രതികരിക്കാന്‍ സിനി തയ്യാറായില്ല. അടുത്തമാസം സിനിക്കെതിരേ ഡാളസിലെ കോടതിയില്‍ വിചാരണ നേരിടാനിരിക്കെയാണ് സിനി മോചിതയായത്. കുറ്റക്കാരിയായി കണ്ടെത്തിയിരുന്നെങ്കില്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമായിരുന്ന കുറ്റത്തിലാണ് പ്രോസിക്യൂഷന്റെ അപ്രതീക്ഷിത നീക്കം. സിനിക്കെതിരേ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും അവരെ വിട്ടയയ്ക്കണമെന്നും പ്രോസിക്യൂഷന് അപേക്ഷിച്ചു.
സിനിയുടെ ഭര്‍ത്താവ് വെസ്ളിയ്ക്കെതിരേ വിചാരണ അടുത്ത മാസം നടക്കും. സ്വന്തം കുഞ്ഞിനെ കാണണമെന്നായിരുന്നു മോചിതയായതിന് തൊട്ടുപിന്നാലെ ഷെറിന്റെ ആദ്യ പ്രതികരണം. 2017 നവംബറിലായിരുന്നു വളര്‍ത്തുമകള്‍ ഷെറിനെ തനിയെ വീട്ടില്‍ നിര്‍ത്തി മരണത്തിന് കാരണമായ സാഹചര്യം സൃഷ്ടിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായത്. ജയിലിലെ 15 മാസ ജീവിതത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന മറുപടിയാണ് നല്‍കിയത്. തനിക്ക് പിന്തുണയുമായി നിന്ന കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദിയും പറഞ്ഞു.
ഭാവി പരിപാടി എന്താണെന്ന ചോദ്യത്തിന് തീരുമാനിക്കണമെന്നും പറഞ്ഞു. എവിടേയ്ക്കാണ് പോകുന്നതെന്ന ചോദ്യത്തിന് മറുപടി പറയാനും കൂട്ടാക്കിയില്ല. കേരളത്തില്‍ നിന്നുള്ള സിനിയും വെസ്ളിയും 2017 ഒക്ടോബര്‍ 7 നായിരുന്നു ബീഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നും ഷെറിനെ ദത്തെടുത്തത്. പാലു കുടിക്കാത്തതിന് വീടിന് പുറത്തുള്ള മരത്തിന് സമീപം കൊണ്ടു മൂന്നു വയസ്സുകാരിയെ നിര്‍ത്തി എന്നായിരുന്നു വെസ്ളി ആദ്യം പറഞ്ഞത്. പിന്നീട് ഒരു കിലോമീറ്റര്‍ അകലെ യുള്ള കലുങ്കിനടിയില്‍ നിന്നും മൃതദേഹം 2017 ഒക്ടോബര്‍ 22 ന് കണ്ടെത്തുക ആയിരുന്നു. മരിക്കുന്നതിന്റെ തലേന്ന് ഷെറിനെ വീട്ടില്‍ തനിച്ചാക്കി സ്വന്തം മകളുമായി ഇവര്‍ പുറത്തു പോയെന്ന് വെസ്ളി പോലീസിനോട് സമ്മതിച്ചു.






