
ജയ്പൂര്‍: വ്യോമസേനയുടെ മിഗ്-21 പോര്‍വിമാനം രാജസ്ഥാനിലെ ബിക്കാനിറില്‍ തകര്‍ന്നു വീണു. പൈലറ്റ് പാരഷൂട്ടിലുടെ രക്ഷപ്പെട്ടു. ബിക്കാനിറിലെ നാല് പ്രദേശത്ത് പറക്കുന്നതിനിടെയാണ് തകര്‍ന്നു വീണത്. സാങ്കേതിക തകരാര്‍ കാരമാണ് വിമാനം തകര്‍ന്നതെന്നാണ് വ്യോമസേന അധികൃതര്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ മിഗ്-17 ഹെലികോപ്ടര്‍ തകര്‍ന്നു വീണ് ഒരു പ്രദേശവാസിയും ആറു വ്യോമസേന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. വ്യോമാതിര്‍ത്തി ലംഘിച്ച പാക്ക് വിമാനം തുരത്തുന്നതിനിടെ പാക്ക് സേനയുടെ വെടിയേറ്റ് മിഗ്-21 ബൈസണ്‍ തകര്‍ന്നു വീണ് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പാക്ക് കസ്റ്റഡിയിലെടുത്തിരുന്നു.







Comments