മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡിയുടെ ആഢംബര ബംഗ്ലാവ് സ്ഫോടനത്തില്‍ തകര്‍ത്തു. ഉല്ലാസ കേന്ദ്രമായ അലിബാഗിലെ 100 കോടി മൂല്യമുള്ള കെട്ടിടമാണ് മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തകര്‍ത്തത്.
അലിബാഗിലെ കയ്യേറിയ ഭൂമിയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. പരിസ്ഥിതി ചട്ടങ്ങള്‍ പാലിച്ചിരുന്നില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടി റായ്ഗഡ് കളക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. നിയന്ത്രിത സ്ഫോടനം നടത്തിയാണ് കെട്ടിടം തകര്‍ത്തത്. സ്ഫോടക വസ്തുക്കള്‍ തൂണുകളില്‍ ഘടിപ്പിച്ച് റിമോട്ട് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.

നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നീരവ് മോഡി കോടഡതിയെ സമീപിച്ചിരുന്നു. 33,000 ചതുരശ്ര അടിയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. ബംഗ്ലാവ് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Comments