
ബെംഗളുരു: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അതിര്‍ത്തി കടന്ന് മൂന്ന് ആക്രമണങ്ങള്‍ നടത്തിയെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യന്‍ സേനകള്‍ വിജയകരമായി മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്നും, എന്നാല്‍ ആദ്യ രണ്ട് ആക്രമണങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കൂ, മൂന്നാമത്തെ വ്യോമാക്രമണത്തെപ്പറ്റി വിശദാംശങ്ങള്‍ പുറത്ത് വിടില്ലെന്നും രാജ്നാഥ് സിങ് കര്‍ണാടകയില്‍ റാലിയില്‍ പറഞ്ഞു.
ഇതിനു ശേഷം 2016 ല്‍ നടത്തിയ മിന്നലാക്രമണവും പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണവും അദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരി 14 നാണ് അതിര്‍ത്തി കടന്ന് ജയ്ഷെ മുഹമ്മദിന്റെ ബാലാക്കോട്ടെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. 2016 ല്‍ ഉറി ഭീകരാക്രമണത്തിന് തിരിചച്ചടിയായാണ് ഇന്ത്യന്‍ ആര്‍മി നിയന്ത്രണ രേഖ കടന്ന് മിന്നലാക്രമണം നടത്തിയത്. ബാലാക്കോട്ട് നടത്തിയ ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ചോദ്യം ഉയര്‍ത്തുകയും പിന്നാലെ ബിജെപി ദേീെയ അധ്യക്ഷന്‍ അമിത് ഷാ 250 പേര് കൊല്ലപ്പെട്ടുവെന്ന് മറുപടി നല്‍കുകയും ചെയ്തിരുന്നു.







Comments